'അഭിനന്ദനങ്ങള്‍ ആശിഷ് നെഹ്‌റ! കോഹിനൂര്‍ വേഗം തിരിച്ചെത്തിക്കു'; ട്രോളര്‍മാരുടെ കരവിരുത് വീണ്ടും

ഈ സമയം സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്‌നം മുതല്‍ ആശിഷ് നെഹ്‌റ വരെ നിറയുന്നു
ഋഷി സുനക്, ആശിഷ് നെഹ്‌റ/ഫോട്ടോ: ട്വിറ്റര്‍
ഋഷി സുനക്, ആശിഷ് നെഹ്‌റ/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രമെഴുതുകയാണ് ഋഷി സുനക്. പുതു ചരിത്രത്തിലേക്ക് ഋഷി സുനക് നടന്നു കയറുമ്പോള്‍ ഇവിടെ സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്‌നം മുതല്‍ ആശിഷ് നെഹ്‌റ വരെ നിറയുന്നു...

ഋഷി സുനകിന് ആശംസ കുറിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ ഫോട്ടോയാണ് പലരും പങ്കുവെക്കുന്നത്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം തന്നെ അതിന് കാരണം. വിരാട് കോഹ് ലിക്കൊപ്പമുള്ള ആശിഷ് നെഹ്‌റയുടെ ഫോട്ടോ പങ്കുവെച്ച് ഋഷി സുനകിനൊപ്പം കോഹ് ലി എന്നെല്ലാമാണ് ട്വീറ്റുകള്‍ നിറയുന്നത്. 

ഋഷി സുനകിനേയും ആശിഷ് നെഹ്‌റയേയും ചേര്‍ത്തുള്ള ട്രോളുകള്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് കോഹിനൂര്‍ രത്‌നം ആണ്. എങ്ങനെ കോഹിനൂര്‍ ഇന്ത്യയിലെത്തിക്കാം എന്ന പ്ലാനുകള്‍ മെനയുന്നതിനൊപ്പം ഋഷി സുനകിന് പകരം നല്‍കുന്നതും ആശിഷ് നെഹ്‌റയുടെ ചിത്രങ്ങള്‍ തന്നെ...

1849ല്‍ പഞ്ചാബ് പിടിച്ചെടുത്തപ്പോഴാണ് കോഹിനൂര്‍ ബ്രിട്ടീഷുകാരുടെ കയ്യിലാവുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ കിരീടത്തിന്റെ ഭാഗമാണ് 1877 മുതല്‍ കോഹിനൂര്‍ രത്‌നം. നിലവില്‍ ടവര്‍ ഓഫ് ലണ്ടനിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com