വീണ്ടും ഞെട്ടിച്ച് അയര്‍ലന്‍ഡ്, വില്ലനായി മഴ; ഇംഗ്ലണ്ടിനെ 5 റണ്‍സിന്‌വീഴ്ത്തി

ടോസ് നേടി അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഇംഗ്ലണ്ട്. 19.2 ഓവറില്‍ 157 റണ്‍സിന് അയര്‍ലന്‍ഡ് ഓള്‍ഔട്ടായി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ വീണ്ടും ഞെട്ടിച്ച് അയര്‍ലന്‍ഡ്. രണ്ട് വട്ടം ചാമ്പ്യന്മാരായ വിന്‍ഡിസിന് പുറത്തേക്ക് വഴി തുറന്നതിന് പിന്നാലെ ഇംഗ്ലണ്ടിനെയാണ് അയര്‍ലന്‍ഡ് തകര്‍ത്തത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 5 റണ്‍സിനാണ് അയര്‍ലന്‍ഡിന്റെ ജയം. എംസിജെയില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന അയര്‍ലന്‍ഡ്‌സ് ഇവിടെ അരങ്ങേറ്റം ഗംഭീരമാക്കി. 

ടോസ് നേടി അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു ഇംഗ്ലണ്ട്. 19.2 ഓവറില്‍ 157 റണ്‍സിന് അയര്‍ലന്‍ഡ് ഓള്‍ഔട്ടായി. എന്നാല്‍ മഴയെ തുടര്‍ന്ന് വിജയ ലക്ഷ്യം 111 ആയി പുനക്രമീകരിച്ചപ്പോള്‍ അഞ്ച് റണ്‍സ് കുറവായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍. ഇംഗ്ലണ്ട് സ്‌കോര്‍ 14.3 ഓവറില്‍ 105 റണ്‍സില്‍ നില്‍ക്കെയാണ് മഴ കളി മുടക്കിയത്. ഇത് അയര്‍ലന്‍ഡിനെ തുണച്ചു. 

35 റണ്‍സ് എടുത്ത മലനാണ്‌ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍

47 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ അയര്‍ലന്‍ഡിന്റെ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയാണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ കഴിഞ്ഞതാണ് അയര്‍ലന്‍ഡിനെ തുണച്ചത്. ബട്ട്‌ലര്‍ രണ്ട് പന്തില്‍ ഡക്കായപ്പോള്‍ 7 റണ്‍സ് എടുക്ക് ഹെയില്‍സ് മടങ്ങി. 

35 റണ്‍സ് എടുത്ത മലനാണ്‌ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മൊയിന്‍ അലി 12 പന്തില്‍ നിന്ന് 24 റണ്‍സ് അവസാന നിമിഷങ്ങളില്‍ അടിച്ചെടുത്തെങ്കിലും മഴ വില്ലനായി. അയര്‍ലന്‍ഡ് താരം ജോഷ്വാ ലിറ്റില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com