ഡിആര്‍എസ് എടുക്കാതെ രാഹുല്‍, റിപ്ലേകളില്‍ നോട്ട്ഔട്ട്; വീണ്ടും നിരാശപ്പെടുത്തി വൈസ് ക്യാപ്റ്റന്‍

ആദ്യ ഓവറില്‍ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവോടെയാണ് രാഹുല്‍ കളി തുടങ്ങിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്‌നി: ഒരിക്കല്‍ കൂടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. നെതര്‍ലന്‍ഡ്‌സിന് എതിരെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. നേടിയത് 12 പന്തില്‍ നിന്ന് 9 റണ്‍സ്. 

ആദ്യ ഓവറില്‍ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവോടെയാണ് രാഹുല്‍ കളി തുടങ്ങിയത്. രാഹുലിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ നെതര്‍ലന്‍ഡ്‌സിന് എതിരെ പവര്‍പ്ലേയില്‍ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ വേണ്ടവിധം മുതലാക്കാനും ഇന്ത്യക്കായില്ല. 

നെതര്‍ലന്‍ഡ്‌സ് ബൗളര്‍ മീകെരെന്റ് സ്വിങ് ചെയ്ത് എത്തിയ പന്തിന് മുന്‍പിലാണ് രാഹുല്‍ വീണത്. ഡിആര്‍എസ് എടുക്കണമോ എന്നതില്‍ രാഹുല്‍ ക്യാപ്റ്റന്‍ രോഹിത്തുമായി സംസാരിച്ചെങ്കിലും അപ്പീല്‍ ചെയ്യാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപ് ഇളക്കുന്നില്ലെന്നാണ് വ്യക്തമായത്. 

പാകിസ്ഥാന് എതിരെ നാല് റണ്‍സ് മാത്രം എടുത്താണ് രാഹുല്‍ മടങ്ങിയത്. 2022ല്‍ ഏഷ്യാ കപ്പ് വരെ രാഹുല്‍ പരിക്കും മറ്റ് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ഇന്ത്യക്ക് വേണ്ടി ട്വന്റി20 കളിച്ചിരുന്നില്ല. ഏഷ്യാ കപ്പിലും മങ്ങിയ രാഹുല്‍ പാകിസ്ഥാന് എതിരെ പൂജ്യത്തിന് പുറത്തായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com