വീണ്ടും കുതിച്ച് 'റണ്‍മെഷീന്‍', കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സെന്ന നേട്ടവുമായി കോഹ്‌ലി; രണ്ടുവര്‍ഷത്തിന് ശേഷം

ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ അര്‍ധശതകം നേടിയതോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്
വിരാട് കോഹ്‌ലി /ചിത്രം: എഎന്‍ഐ
വിരാട് കോഹ്‌ലി /ചിത്രം: എഎന്‍ഐ

മുംബൈ: മികച്ച പ്രകടനത്തോടെ ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ ബാറ്റിംഗ് ഹീറോ വിരാട് കോഹ്‌ലി കരിയറില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് എന്ന നേട്ടമാണ് കോഹ്‌ലി കരസ്ഥമാക്കിയത്. 2019 ന് ശേഷം ഇതാദ്യമായാണ് കോഹ്‌ലി ഈ നേട്ടം കൈവരിക്കുന്നത്. 

ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ അര്‍ധശതകം നേടിയതോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്. ഹോളണ്ടിനെതിരെ വിരാട് കോഹ്‌ലി 44 പന്തില്‍ 62 റണ്‍സാണ് എടുത്തത്. 

ഈ വര്‍ഷം 28 മത്സരങ്ങളിലെ 31 ഇന്നിംഗ്‌സുകളിലായി 1024 റണ്‍സാണ് കോഹ്‌ലി എടുത്തിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഇതില്‍പ്പെടുന്നു. ആവറേജ് 39.38. ഉയര്‍ന്ന സ്‌കോര്‍ 122 നോട്ടൗട്ട്.

2020 ല്‍ വിരാട് കോഹ്‌ലി 24 ഇന്നിംഗ്‌സുകളില്‍ നിന്നായി 842 റണ്‍സാണ് എടുത്തിരുന്നത്. 2021 ല്‍ 964 റണ്‍സുമാണ് എടുത്തത്. അതേസമയം 2016, 2017, 2018, 2019 കലണ്ടര്‍ വര്‍ഷങ്ങളില്‍ രണ്ടായിരത്തിലേറെ റണ്‍സാണ് വിരാട് കോഹ്‌ലി എടുത്തിരുന്നത്. 2595 റണ്‍സ് (2016), 2818 (2017), 2735 (2018), 2455 റണ്‍സ് (2019) എന്നിങ്ങനെയാണ് എടുത്തിരുന്നത്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com