വസീം ജൂനിയര്‍ എവിടെ? ഹര്‍ദിക്കിനെ പോലൊരു താരത്തെ കയ്യില്‍ വെച്ചാണ് പാകിസ്ഥാന്റെ മണ്ടത്തരം: സുനില്‍ ഗാവസ്‌കര്‍

എന്തുകൊണ്ട് വസീം ജൂനിയറിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ലാ എന്നാണ് ഗാവസ്‌കറുടെ ചോദ്യം
വസീം ജൂനിയര്‍/ഫോട്ടോ: ട്വിറ്റര്‍
വസീം ജൂനിയര്‍/ഫോട്ടോ: ട്വിറ്റര്‍

സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ സെമി പ്രതീക്ഷകള്‍ പാകിസ്ഥാന് മുന്‍പില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് ഇടയില്‍ ടീം സെലക്ഷനെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. എന്തുകൊണ്ട് വസീം ജൂനിയറിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ലാ എന്നാണ് ഗാവസ്‌കറുടെ ചോദ്യം. 

സിംബാബ് വെക്ക് എതിരെ മുഹമ്മദ് വസീം നല്ല നിലയില്‍ പന്തെറിയുകയും ഷോട്ടോകള്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്ക് എതിരെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഹര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ് മുഹമ്മദ് വസീമും. 4 ഓവര്‍ എറിയാന്‍ കഴിയുകയും അവസാന ഓവറുകളില്‍ റണ്‍ അടിച്ചുകൂട്ടാന്‍ സാധിക്കുകയും ചെയ്യുന്ന താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ എന്നും ഗാവസ്‌കര്‍ ചോദിക്കുന്നു.

പാകിസ്ഥാന് ഇപ്പോള്‍ സ്ഥിരതയുള്ള മധ്യനിര ഇല്ല. ഫഖര്‍ സമനാണ് നേരത്തെ മൂന്ന്, നാല് സ്ഥാനങ്ങളില്‍ കളിച്ചത്. എന്നാല്‍ ഫഖര്‍ ഇപ്പോള്‍ സ്‌ക്വാഡില്‍ ഇല്ലെന്നതും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയോട് തോറ്റതിന്റെ ആഘാതം വിട്ടൊഴിയും മുന്‍പേയാണ് സിംബാബ് വെ പാകിസ്ഥാനെ ഞെട്ടിച്ചത്. ഗ്രൂപ്പില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. 

നെതര്‍ലന്‍ഡ്‌സ്, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെയാണ് ഇനി പാകിസ്ഥാന്റെ മത്സരം. ഇത് മൂന്നും ജയിക്കുന്നുണ്ടെന്ന് പാകിസ്ഥാന് ഉറപ്പ് വരുത്തണം. ഒപ്പം ഇന്ത്യയെ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പാകിസ്ഥാന്റെ സാധ്യതകള്‍ ഉയര്‍ത്താനാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com