ഇന്ന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിക്കണം, ഇന്ത്യക്ക് പാക് പിന്തുണ; സെമിയിലെത്താന്‍ പാകിസ്ഥാന് മുന്‍പിലെ വഴികള്‍

ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റതോടെ രണ്ടാം ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍.
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ രോഹിത്തിനും സംഘത്തിനും പാകിസ്ഥാന്‍ ആരാധകരുടെ പിന്തുണ. ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് ജീവന്‍ നിലനിര്‍ത്താം. 

ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റതോടെ രണ്ടാം ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന് ജയം ഉറപ്പാക്കണം. അതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലവും പാകിസ്ഥാന് അനുകൂലമാവണം. 

ആറ് പോയിന്റ് മാത്രമാണ് പാകിസ്ഥാന് ഇനി നേടാനാവുക

ഇന്ത്യയേയും സിംബാബ്‌വയേയും സൗത്ത് ആഫ്രിക്ക തോല്‍പ്പിക്കുകയും ഇന്ത്യ ബംഗ്ലാദേശിനേയും സിംബാബ് വെയേയും തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്കും സൗത്ത് ആഫ്രിക്കയ്ക്കും ആറ് പോയിന്റില്‍ കൂടുതലാവും. ഇതിലൂടെ ഇവര്‍ സെമിയിലേക്ക് കടക്കും. 

നെതര്‍ലന്‍ഡ്‌സിന് എതിരെ ഇന്ന് വന്‍ ജയം നേടുകയും സൗത്ത് ആഫ്രിക്കയെ ഇന്ത്യ ഇന്ന് തോല്‍പ്പിക്കുകയും ചെയ്താല്‍ പാകിസ്ഥാന്റെ ആയുസ് നീളും. ആറ് പോയിന്റ് മാത്രമാണ് പാകിസ്ഥാന് ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് നേടാനാവുക. എന്നാല്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ തോല്‍പ്പിക്കുകയും തങ്ങള്‍ക്ക് നേരെ എത്തുമ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ജയം നേടാനാവുകയും ചെയ്താല്‍ പാകിസ്ഥാന് സാധ്യത ഉയരും. ഇവിടെ സിംബാബ് വെയും രണ്ട് മത്സരങ്ങളില്‍ തോല്‍ക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com