സഞ്ജുവിന്റേയും സച്ചിന്റേയും വെടിക്കെട്ട് പാഴായി; സൗരാഷ്ട്രയോട് പൊരുതി വീണ് കേരളം, മുഷ്‌താഖ് അലി ട്രോഫിയിൽ പുറത്ത്

184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ട്വന്‍റി 20 ടൂര്‍ണമെന്‍റില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. സൗരാഷ്‌ട്രയോട് 9 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. നായകന്‍ സഞ്ജു സാംസണിന്‍റെയും സച്ചിന്‍ ബേബിയുടേയും മിന്നും പ്രകടനങ്ങൾക്കും കേരളത്തെ രക്ഷിക്കാനായില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്. അർധസെഞ്ചറി നേടിയ ഷെൽഡൻ ജാക്സന്റെ ബാറ്റിങ്ങാണ് സൗരാഷ്ട്രയ്ക്ക് കരുത്തായത്. 44 പന്തുകളിൽനിന്ന് 64 റൺസ് താരം നേടി. സമര്‍ഥ് വ്യാസ് (18 പന്തിൽ 34), വിശ്വരാജ്സിൻഹ് ജഡേജ (23 പന്തിൽ 31) എന്നിവരും സൗരാഷ്ട്രയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം തുടക്കം ​ഗംഭീരമായിരുന്നു. ഓപ്പണ‍ര്‍ മുഹമ്മദ് അസ്‌ഹറുദ്ദീനെ തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും പിന്നീലെ എത്തിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും 98 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 38 പന്തിൽ 59 റൺസാണ് സഞ്ജു അടിച്ചത്. 16ാം ഓവറിൽ സഞ്ജു പുറത്തായതിനു പിന്നാലെയാണ് കേരളത്തിന്റെ തകർച്ച തുടങ്ങുന്നത്. സച്ചിന്‍ ബേബി(47 പന്തില്‍ 64) അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും മറ്റൊരു നല്ല കൂട്ടുകെട്ട് പിറക്കാതിരുന്നത് തിരിച്ചടിയായത്. അബ്‌ദുള്‍ ബാസിത് 7 പന്തില്‍ 12 റണ്‍സില്‍ മടങ്ങി. സച്ചിനൊപ്പം വിഷ‌്‌ണു വിനോദ് 7 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മനു കൃഷ്ണന്‍ രണ്ടും മിഥുൻ എസ് ഒരു വിക്കറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com