'ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല', കാര്‍ത്തിക്കിനെ പരിഹസിച്ച് സെവാഗ്‌

ഋഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ചതാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് പന്തിന് നന്നായി അറിയാം
ദിനേശ് കാര്‍ത്തിക്, ഫോട്ടോ: എഎഫ്പി
ദിനേശ് കാര്‍ത്തിക്, ഫോട്ടോ: എഎഫ്പി

പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്ന് മത്സരം പിന്നിടുമ്പോഴും ഫോമിലേക്ക് എത്താതെ നില്‍ക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 15 പന്തില്‍ നിന്ന് 6 റണ്‍സുമായി ദിനേശ് കാര്‍ത്തിക് മടങ്ങിയതോടെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായി. ഈ സമയം ബെംഗളൂരുവിലെ പിച്ച് അല്ല ഓസ്‌ട്രേലിയയില്‍ എന്ന് പരിഹസിക്കുകയാണ് വീരേന്ദര്‍ സെവാഗ്. 

ഋഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ചതാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് പന്തിന് നന്നായി അറിയാം. ദിനേശ് കാര്‍ത്തിക് എന്നാണ് ഓസ്‌ട്രേലിയയില്‍ അവസാനം കളിച്ചത്? ഇത്തരം ബൗണ്‍സി വിക്കറ്റില്‍ എന്നാണ് കാര്‍ത്തിക് അവസാനം കളിച്ചത്? ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല, സെവാഗ് പറയുന്നു.

 പന്തിന്റെ ഗബ്ബയിലെ ഇന്നിങ്‌സ് ഇതിഹാസമാണ്

ഇന്ന് ദീപക് ഹൂഡയ്ക്ക് പകരം പന്ത് ഇലവനില്‍ ഇടം നേടണമായിരുന്നു. പന്തിന്റെ ഗബ്ബയിലെ ഇന്നിങ്‌സ് ഇതിഹാസമാണ്. എനിക്ക് എന്റെ നിര്‍ദേശങ്ങള്‍ പറയാന്‍ മാത്രമാണ് സാധിക്കുക. മാനേജ്‌മെന്റ് ആണ് തീരുമാനം എടുക്കേണ്ടത്. കാര്‍ത്തിക്കിന് ഫിറ്റ്‌നസ് പ്രശ്‌നം ഇല്ലെങ്കില്‍ അവര്‍ വീണ്ടും അദ്ദേഹത്തെ തന്നെ ടീമിലെടുക്കും. എന്നാല്‍ ഋഷഭ് പന്ത് ഇലവനില്‍ വരണം എന്നാണ് ഞാന്‍ പറയുക എന്നും സെവാഗ് വ്യക്തമാക്കി. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് ഇടയില്‍ ദിനേശ് കാര്‍ത്തിക് പരിക്കേറ്റ് ഫീല്‍ഡ് വിട്ടിരുന്നു. നവംബര്‍ രണ്ടിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ സമയമാവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുത്ത് കാര്‍ത്തിക്കിന് മടങ്ങി എത്താനാവുമോ എന്ന് വ്യക്തമല്ല. ബിസിസിഐ കാര്‍ത്തിക്കിന്റെ പരിക്കില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാര്‍ത്തിക്കിന് കളിക്കാനായില്ലെങ്കില്‍ പന്ത് ഇലവനിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com