2018ന് ശേഷം ആദ്യമായി ഒരുമിച്ച്; ആദ്യ റൗണ്ടില്‍ പുറത്തായി സെറീന-വീനസ് സഖ്യം 

യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സെറിന വില്യംസ്-വീനസ്  സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്
സെറീന വില്യംസ്, വീനസ് വില്യംസ്/ഫോട്ടോ: എഎഫ്പി
സെറീന വില്യംസ്, വീനസ് വില്യംസ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സെറിന വില്യംസ്-വീനസ്  സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. ചെക്ക് താരങ്ങളായ ലിന്‍ഡ-ലുസി സഖ്യത്തോട് 6-7,4-6 എന്ന സ്‌കോറിനാണ് സെറീനയും വീനസും വീണത്. 

15 വട്ടം ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട സെറീന-വീനസ് സഖ്യം 2018 ഫ്രഞ്ച് ഓപ്പണിന് ശേഷം ആദ്യമായാണ് വീണ്ടും ഒരുമിച്ച് ഡബിള്‍സ് കളിക്കാന്‍ ഇറങ്ങിയത്. തുടക്കത്തില്‍ ലീഡ് എടുക്കാന്‍ അമേരിക്കന്‍ സഖ്യത്തിന് കഴിഞ്ഞെങ്കിലും തിരിച്ചെത്തി ചെക്ക് സഖ്യം ഇവരെ വിറപ്പിച്ചു. 

യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ വീനസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മൂന്നാം റൗണ്ട് വരെ എത്തി സെറീന പ്രതീക്ഷ നല്‍കുന്നുണ്ട്. 24ാം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടം ലക്ഷ്യമിട്ടാണ് സെറീനയുടെ പൊരുതല്‍. 

1999ലും 2009ലുമാണ് വിനസ്-സെറീന സഖ്യം യുഎസ് ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം ചൂടിയത്. 2009ല്‍ വിംബിള്‍ഡണിലും 2010ല്‍ ഓസ്‌ട്രേലിയണ്‍ ഓപ്പണിലും അതേ വര്‍ഷം തന്നെ ഫ്രഞ്ച് ഓപ്പണിലും സെറീന-വീനസ് സഖ്യമാണ് ജയം പിടിച്ചത്. ഒളിംപിക്‌സ് ഡബിള്‍സില്‍ മൂന്ന് വട്ടവും ഇവര്‍ സ്വര്‍ണം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com