ഗുഡ്‌ബൈ സെറീന; യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോല്‍വി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 10:17 AM  |  

Last Updated: 03rd September 2022 10:17 AM  |   A+A-   |  

serena_williams

സെറീന വില്യംസ്/ഫോട്ടോ: എഎഫ്പി

 

ന്യൂയോര്‍ക്ക്: തന്റെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന് ഇറങ്ങിയ സെറീന വില്യംസ് തോല്‍വിയോടെ മടങ്ങി. യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ സെറീനയുടെ പോരാട്ടം അവസാനിച്ചു. 

മൂന്ന് സെറ്റ് നീണ്ട പോരിനൊടുവില്‍ ഓസ്‌ട്രേലിയയുടെ അജ്‌ലയാണ് സെറീനയെ വീഴ്ത്തിയത്. സ്‌കോര്‍ 7-5, 6-7,6-1. തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കില്ലെന്ന് സെറീന പറഞ്ഞു. എന്നാല്‍ ഇതിനൊപ്പം നമുക്ക് പറയാനാവില്ലല്ലോ എന്ന പ്രതികരണവും ഭാവിയിലേക്ക് ചൂണ്ടി സെറിനയില്‍ നിന്ന് വന്നു. 

യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തോല്‍വി നേരിട്ടതോടെ നിറകണ്ണുകളുമായാണ് ക്വാര്‍ട്ട് വിട്ടത്. 6 വട്ടമാണ് സെറീന യുഎസ് ഓപ്പണ്‍ കിരീടം ചൂടിയത്. 7 വട്ടം വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ജയിച്ചു. മൂന്ന് തവണ ഫ്രഞ്ച് ഓപ്പണിലും സെറിന മുത്തമിട്ടതുള്‍പ്പെടെ 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് സെറീനയുടെ അക്കൗണ്ടിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബൗണ്ടറി ലൈനില്‍ നിന്ന് വീണ്ടും വിസ്മയിപ്പിച്ച് പൊള്ളാര്‍ഡ്; സിപിഎല്ലില്‍ തകര്‍പ്പന്‍ ക്യാച്ച് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ