ടോം മൂഡിയെ മാറ്റി; ബ്രയാന്‍ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 12:39 PM  |  

Last Updated: 03rd September 2022 12:39 PM  |   A+A-   |  

brian_lara

ബ്രയാന്‍ ലാറ/ഫോട്ടോ: എഎഫ്പി

 

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാറാം സീസണില്‍ ബ്രയാന്‍ ലാറ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകനാവും. ടോം മൂഡിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതായും ഹൈദരാബാദ് സ്ഥിരീകരിച്ചു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് കോച്ചായിരുന്നു ലാറ. ആദ്യമായാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2022ലെ സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് 6 ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. 

2013 മുതല്‍ 2019 വരെയാണ് ടോം മൂഡി ആദ്യം ഹൈദരാബാദിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ടോം മൂഡിക്ക് കീഴില്‍ അഞ്ച് വട്ടം ഹൈദരാബാദ് പ്ലേഓഫിലെത്തി. ഒരു വട്ടം കിരീടത്തിലേക്കും. എന്നാല്‍ ഹൈദരാബാദിന്റെ പരിശീലക സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ ടീമിനെ തുടര്‍ ജയങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായില്ല.

ടോം മൂഡിയുടെ രണ്ടാം വരവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 28 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ജയിച്ചത് 9 മത്സരങ്ങളില്‍ മാത്രം. ഇത്തവണത്തെ യുഎഇ ട്വന്റി20 ലീഗിലെ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് ടീമിന്റെ ഡയറക്ടറായി ടോം മൂഡിയെ നിയമിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നീരജിന്റെ ജാവലിന്‍ സ്വന്തമാക്കി ബിസിസിഐ; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ