28 ഡ്രിബ്ലിങ്ങുകള്‍, ആറ് അസിസ്റ്റ്; വീണ്ടും പറന്ന് കളിച്ച് മെസി

എംബാപ്പെ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ രണ്ട് ഗോളിലേക്കും വഴി തുറന്നത് മെസി
നാന്റെസിനെതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി
നാന്റെസിനെതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി

പാരിസ്: ലീഗ് വണ്ണില്‍ നാന്റെസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി വീഴ്ത്തി. ഇവിടെ പിഎസ്ജിക്കായി വല കുലുക്കിയില്ലെങ്കിലും കയ്യടി നേടുകയാണ് സൂപ്പര്‍ താരം മെസി. എംബാപ്പെ രണ്ട് വട്ടം വല കുലുക്കിയപ്പോള്‍ രണ്ട് ഗോളിലേക്കും വഴി തുറന്നത് മെസി. 

നാന്റെസിനെതിരായ മിന്നും പ്രകടനത്തോടെ ഈ ലീഗ് വണ്‍ സീസണിലെ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം ആറിലേക്ക് എത്തി. 6 മത്സരങ്ങളാണ് സീസണില്‍ പിഎസ്ജി കളിച്ചു കഴിഞ്ഞത്. മൂന്ന് വട്ടം മെസി വല കുലുക്കുകയും ചെയ്തു. 

2022ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരം മെസിയാണ്. 18 അസിസ്റ്റുകളാണ് ഇതുവരെ ഈ വര്‍ഷം മെസിയുടെ പേരിലുള്ളത്. സീസണില്‍ പിഎസ്ജിക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയവരില്‍ മെസിയും നെയ്മറും ഒപ്പത്തിനൊപ്പമാണ്. 

നാന്റെസിനെതിരായ കളിയില്‍ 13 ഡ്രിബിളുകളാണ് മെസിയില്‍ നിന്ന് വന്നത്. അതില്‍ വിജയകരമായത് 9 എണ്ണവും. യൂറോപ്പിലെ ഈ സീസണില്‍ ടോപ് 5 ലീഗുകളില്‍ ഏറ്റവും കൂടുതല്‍ എതിരാളികളെ ഡ്രിബിള്‍ ചെയ്ത താരം മെസിയാണ്. ലീഗ് വണ്ണില്‍ ഇതുവരെ 28 ഡ്രിബ്ലിങ്ങുകള്‍ മെസി വിജയകരമായി നടത്തി കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com