നിയമം മാറി, എന്നിട്ടും 19ാം ഓവറിലെ അവസാന പന്തില്‍ നസീം ഷാ സ്‌ട്രൈക്കില്‍; കാരണം 

പുതിയ നിയമം അനുസരിച്ച് ക്യാച്ച് നല്‍കി ബാറ്റര്‍ പുറത്തായാല്‍ പുതിയതായി വരുന്ന ബാറ്ററാണ് അടുത്ത പന്ത് നേരിടേണ്ടത്
അഫ്ഗാനെതിരായ ജയം ആഘോഷിക്കുന്ന നസീം ഷാ/ഫോട്ടോ: എഎഫ്പി
അഫ്ഗാനെതിരായ ജയം ആഘോഷിക്കുന്ന നസീം ഷാ/ഫോട്ടോ: എഎഫ്പി

ഷാര്‍ജ: ഒരു വിക്കറ്റ് കയ്യില്‍ വെച്ചാണ് അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ പാകിസ്ഥാന്‍ ജയിച്ചു കയറിയത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അടിച്ചു പറത്തി നസീം ഷാ പാകിസ്ഥാന്റെ ഏഷ്യാ കപ്പ് ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. എന്നാല്‍ 19ാം ഓവറില്‍ സ്‌ട്രൈക്ക് നസീം ഷായിലേക്ക് വന്നതാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

19ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ആസിഫ് അലിയെ ഫരീദ് അഹ്മദ് പുറത്താക്കി. പിന്നാലെ ആറാമത്തെ ഡെലിവറി നേരിട്ടത് ക്രീസിലേക്ക് പുതുതായി എത്തിയ താരത്തിന് പകരം നസീം ഷായാണ്. പുതിയ നിയമം അനുസരിച്ച് ക്യാച്ച് നല്‍കി ബാറ്റര്‍ പുറത്തായാല്‍ പുതിയതായി വരുന്ന ബാറ്ററാണ് അടുത്ത പന്ത് നേരിടേണ്ടത്. 

എന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ പിന്തുടരുന്ന നിയമം അനുസരിച്ച് ക്യാച്ച് എടുക്കുന്നതിന് മുന്‍പ് ക്രീസില്‍ ബാറ്റേഴ്‌സ് പരസ്പരം ക്രോസ് ചെയ്തു കഴിഞ്ഞെങ്കില്‍ സ്‌ട്രൈക്ക് മാറാം. 

സമൂഹമാധ്യമങ്ങളിലും മറ്റും നസീം ഷാ ഇവിടെ സ്‌ട്രൈക്ക് എടുത്തതിനെ ചോദ്യം ചെയ്ത് പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ എംസിസിയുടെ പുതിയ നിയമമാണ് പിന്തുടര്‍ന്നത്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒക്ടോബര്‍ മാസം മുതലാവും പുതിയ നിയമം നിലവില്‍ വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com