'എങ്കില്‍ രാഹുല്‍ ദ്രാവിഡും ഓപ്പണറാവണം'; കോഹ്‌ലി ഓപ്പണ്‍ ചെയ്യണമെന്ന വാദം തള്ളി സെവാഗ് 

ഈ ലോജിക് വെച്ചായിരുന്നു എങ്കില്‍ രാഹുല്‍ ദ്രാവിഡിന് ഓപ്പണറാവാമായിരുന്നു
വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓപ്പണിങ്ങില്‍ ഇറങ്ങി സെഞ്ചുറി നേടിയതിന് പിന്നാലെ കോഹ്‌ലി ഓപ്പണറുടെ റോളില്‍ തുടരണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ആ യുക്തിയോട് യോജിക്കാനാവില്ല എന്നാണ് ഇന്ത്യന്‍ മുന്‍ ഓപ്പണ്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്. 

ഈ ലോജിക് വെച്ചായിരുന്നു എങ്കില്‍ രാഹുല്‍ ദ്രാവിഡിന് ഓപ്പണറാവാമായിരുന്നു. ടെസ്റ്റിലും സച്ചിന് ഓപ്പണ്‍ ചെയ്യാമായിരുന്നു. ഇവരും ഓപ്പണറായി ഇറങ്ങിയ ഒന്ന് രണ്ട് കളിയില്‍ നന്നായി റണ്‍സ് സ്‌കോര്‍ ചെയ്തവരാണ്. ദ്രാവിഡ് ഓപ്പണറായി ഇറങ്ങി 160-170 റണ്‍സും സ്‌കോര്‍ ചെയ്ത ഇന്നിങ്‌സ് ഉണ്ട്, വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

100 രാജ്യാന്തര സെഞ്ചുറികള്‍ എന്ന നേട്ടത്തില്‍ ചെന്നാവും കോഹ്‌ലി ഇനി നില്‍ക്കുക എന്നും സെവാഗ് പറഞ്ഞു. ഇപ്പോള്‍ കോഹ്‌ലി സെഞ്ചുറി നേടി കഴിഞ്ഞു. 100 രാജ്യാന്തര സെഞ്ചുറികളില്‍ ചെന്ന് ഇത് നിന്നാലും  അത്ഭുതപ്പെടാനില്ല. 101ാമത്തെ സെഞ്ചുറി കോഹ് ലി നേടുന്നത് കാണാം എന്നും സെവാഗ് പറഞ്ഞു. 

അഫ്ഗാനിസ്ഥാന് എതിരെ 61 പന്തില്‍ നിന്നാണ് വിരാട് കോഹ്‌ലി 122 റണ്‍സ് അടിച്ചെടുത്തത്. മത്സരത്തിന് ശേഷം വിരാട് കോഹ് ലി ഓപ്പണറുടെ റോളില്‍ തുടരുമോ എന്ന ചോദ്യം നേരിട്ടപ്പോള്‍ രൂക്ഷമായാണ് കെഎല്‍ രാഹുല്‍ പ്രതികരിച്ചത്. ഞാന്‍ പിന്നെ എന്ത് ചെയ്യണം എന്നാണ് നിങ്ങളുടെ ആഗ്രഹം? പുറത്തിരിക്കണോ എന്നാണ് രാഹുല്‍ പ്രസ് കോണ്‍ഫറന്‍സില്‍ പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com