'കോഹ്‌ലിയുടെ ഫിറ്റ്‌നസിന്റെ പകുതി മതി, രോഹിത് ഡിവില്ലിയേഴ്‌സിന് ഒപ്പമെത്തും'; ഇന്ത്യന്‍ ക്യാപ്റ്റനെ ചൂണ്ടി പാക് താരം

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളിലേക്ക് ചൂണ്ടി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളിലേക്ക് ചൂണ്ടി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. കോഹ്‌ലിയുടെ ഫിറ്റ്‌നസിന്റെ പകുതി രോഹിത് ശര്‍മയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇതിഹാസ താരം ഡിവില്ലിയേഴ്‌സിനൊപ്പം എത്തുമായിരുന്നു എന്നാണ് സല്‍മാന്‍ ബട്ട് ചൂണ്ടിക്കാണിക്കുന്നത്. 

ബാബറിനോടും മുഹമ്മദ് റിസ്വാനോടും രോഹിത്തിനെ താരതമ്യം ചെയ്യാനാവില്ല. കോഹ്‌ലിയുടെ ഫിറ്റ്‌നസിന്റെ പകുതി ഉണ്ടെങ്കില്‍ രോഹിത്തിന്റെ കഴിവ് വെച്ച് ഏറ്റവും അപകടകാരിയായ ബാറ്ററാവാനുള്ള ശേഷി രോഹിത്തിനുണ്ട്, സല്‍മാന്‍ ബട്ട് പറഞ്ഞു. 

ട്വന്റി20 റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് മുഹമ്മദ് റിസ്വാന്റേയും ബാബര്‍ അസമിന്റേയും സ്ഥാനം. രോഹിത് 14ാമതും കോഹ് ലി 29ാം റാങ്കിലുമാണ് നിലവില്‍. ക്രീസില്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധിക്കുന്ന രോഹിത്തിന് പക്ഷേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അടിക്കടി വില്ലനാവാറുണ്ട്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഈ വിധം ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് രോഹിത്തിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ സമയം രോഹിത് ശര്‍മയുടെ വണ്ണത്തെ ചൂണ്ടിയും ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com