'50 പന്തില്‍ 50 റണ്‍സ് നേടി തടിതപ്പേണ്ട, ബാബറും റിസ്വാനും പാകിസ്ഥാനെ ജയിപ്പിക്കാന്‍ പോകുന്നില്ല'; പാക് താരങ്ങളുടെ വിമര്‍ശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2022 12:56 PM |
Last Updated: 15th September 2022 01:06 PM | A+A A- |

മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: എഎഫ്പി(ഫയല്‍)
ലാഹോര്‍: ഈ ബാറ്റിങ് ശൈലിയിലൂടെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പാകിസ്ഥാനെ ടൂര്‍ണമെന്റ് ജയങ്ങളിലേക്ക് എത്തിക്കാന്‍ പോവുന്നില്ലെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ അഖ്വിബ് ജാവേദ്. എന്താണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് ഈ താരങ്ങള്‍ അറിഞ്ഞിരിക്കണം എന്നാണ് അഖ്വിബ് ജാവേദ് പറയുന്നത്.
ലോക ക്രിക്കറ്റിലെ ആദ്യ രണ്ട് റാങ്കിലുള്ള താരങ്ങളാണ് റിസ്വാനും ബാബറും. എന്നാല്‍ എന്താണ് തങ്ങള്‍ ചെയ്യേണ്ടത് എന്ന് ഈ താരങ്ങള്‍ അറിഞ്ഞിരിക്കണം. ഏഷ്യാ കപ്പ് ഫൈനലില്‍ ആവശ്യമായ റണ്‍റേറ്റ് എട്ട് ആയിരുന്ന സമയം ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് റിസ്വാന്‍ 15 ഓവര്‍ ക്രീസില്‍ നിന്നു. ആവശ്യമായ റണ്‍റേറ്റ് 17ലേക്ക് തള്ളിവിട്ടാണ് റിസ്വാന്‍ പുറത്തായത്, പാക് മുന്‍ താരം പറയുന്നു.
ഫഖര്‍ സമന്റെ കരിയര്‍ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ബാബറിനോ റിസ്വാനോ ഒപ്പം ഫഖര്‍ സമന്‍ ഓപ്പണറാവണം. ഷാന്‍ മസൂദ് വണ്‍ ഡൗണായും മുഹമ്മദ് റിസ്വാന്‍ നാലാം സ്ഥാനത്ത് ഇറങ്ങട്ടെ എന്നുമാണ് ആഖിബ് അഭിപ്രായപ്പെടുന്നത്.
നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ പ്രയാസപ്പെടുന്ന ബാബറിനേയും മുഹമ്മദ് റിസ്വാനേയും ചോദ്യം ചെയ്ത് അക്തറും എത്തിയിരുന്നു. ബാബര്‍-റിസ്വാന്‍ ഓപ്പണിങ് കോമ്പിനേഷന്‍ വിജയിക്കും എന്ന് തോന്നുന്നില്ലെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 50 പന്തില്‍ നിന്ന് 50 റണ്‍സ് എടുക്കുന്ന റിസ്വാന്റെ പരിപാടി ഇനി നടക്കില്ല. റിസ്വാന്റെ ഈ ബാറ്റിങ് കൊണ്ട് പാകിസ്ഥാന് ഒരു ഗുണവും ഇല്ലെന്നും അക്തര്‍ പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും: അക്തര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ