ആസാദ് റൗഫ്/ഫോട്ടോ: ട്വിറ്റര്‍
ആസാദ് റൗഫ്/ഫോട്ടോ: ട്വിറ്റര്‍

ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു

ലാഹോര്‍: ഐസിസിയുടെ മുന്‍ എലൈറ്റ് പാനല്‍ അമ്പയര്‍ ആസാദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. 

64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000ന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള അമ്പയര്‍മാരില്‍ മുന്‍നിരയില്‍ ആസാദ് റൗഫ് ഉണ്ടായിരരുന്നു. 2006ലാണ് ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെടുന്നത്. 

ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ആസാദ് റൗഫിന്റെ അമ്പയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മെയ് 19ന് നടന്ന കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരമാണ് റൗഫ് ഐപിഎല്ലില്‍ നിയന്ത്രിച്ച അവസാന മത്സരം. റൗഫിന് എതിരെ മുംബൈ പൊലീസ് ആണ് റൗഫിനെതിരെ അന്വേഷണം നടത്തിയത്. ഇതോടെ ആ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ റൗഫ് ഇന്ത്യ വിട്ടു. 

2016ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com