699ാം ക്ലബ് ഗോള്‍; 7 മത്സരങ്ങള്‍ക്ക് ശേഷം വല കുലുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2022 01:18 PM  |  

Last Updated: 16th September 2022 01:18 PM  |   A+A-   |  

cristiano_ronaldo

സഹതാരങ്ങളെ അഭിനന്ദിക്കുന്ന ക്രിസ്റ്റ്യാനോ/ഫോട്ടോ: ട്വിറ്റര്‍

 

ലണ്ടന്‍: സീസണില്‍ ആദ്യമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോള്‍വല കുലുക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോപ്പ ലീഗിലെ മോള്‍ഡോവന്‍ ക്ലബായ എഫ്‌സി ഷെരീഫീനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ന് ജയിച്ച കളിയിലാണ് ക്രിസ്റ്റ്യാനോ സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റെ പേര് ചേര്‍ത്തത്. 

യൂറോപ്പ ലീഗിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളുമാണ് ഇത്. ക്ലബുകള്‍ക്ക് വേണ്ടി ഇതോടെ ക്രിസ്റ്റിയാനോ നേടിയ ഗോളുകളുടെ എണ്ണം 699ലേക്കും എത്തി. സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഇറങ്ങിയ എട്ടാമത്തെ മത്സരത്തില്‍ ഷെരീഫിന് എതിരെ പെനാല്‍റ്റിയില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. 

യൂറോപ്പ ലീഗ് കളിക്കാനുള്ള താത്പര്യം ഇല്ലായ്മ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ശ്രമം നടത്തിയത്. ട്രാന്‍സ്ഫര്‍ പ്രതീക്ഷ മുന്‍പില്‍ വെച്ച് യുനൈറ്റഡിന്റെ പ്രീസീസണ്‍ മത്സരങ്ങളിലും ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. പക്ഷേ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഓള്‍ഡ് ട്രഫോര്‍ഡ് വിടാന്‍ താരത്തിനായില്ല. 

പ്രീസീസണ്‍ മത്സരങ്ങള്‍ നഷ്ടമായതോടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വലിയ ശ്രമം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്ന് വരണം എന്നാണ് യൂറോപ്പ ലീഗ് മത്സരത്തിന് പിന്നാലെ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് പ്രതികരിച്ചത്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിലൂടെ കൂടുതല്‍ ഗോളുകളിലേക്ക് ക്രിസ്റ്റിയാനോ എത്തും എന്നും അദ്ദേഹം പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ