ട്വന്റി20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ മലയാളി താരം; തലശേരിക്കാരന്‍ റിസ്വാന്‍ ക്യാപ്റ്റന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 11:15 AM  |  

Last Updated: 18th September 2022 11:19 AM  |   A+A-   |  

cp_rizwan_uae_cricket_team_captain

സി പി റിസ്വാന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്

 

ദുബായ്: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ യുഎഇ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷം. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നു. തലശേരിക്കാരന്‍ സി പി റിസ്വാനാണ് യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. 

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടത്തിന് ഉടമ കൂടിയാണ് റിസ്വാന്‍. അയര്‍ലന്‍ഡിന് എതിരെയായിരുന്നു റിസ്വാന്റെ സെഞ്ചുറി. റിസ്വാനെ കൂടാതെ രണ്ട് മലയാളി താരങ്ങള്‍ കൂടി യുഎഇയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്. 

ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന മറ്റ് മലയാളി താരങ്ങള്‍. ബാസില്‍ കോഴിക്കോട് കല്ലായി സ്വദേശിയാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് അലിഷാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ അലിഷാന്‍ യുഎഇയെ നയിച്ചിട്ടുണ്ട്. 

യുഎഇയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും ഒരു മലയാളിയുണ്ട്. വിഷ്ണു സുകുമാരനാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ താരം. ശ്രീലങ്ക, നമീബിയ, ഹോളണ്ട് ടീമുകള്‍ക്ക് എതിരെയാണ് യുഎഇ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ  

മുഹമ്മദ് ഷമിക്ക് കോവിഡ്; ഓസീസ് പരമ്പര നഷ്ടം; പകരം ഉമേഷ് യാദവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ