കുറഞ്ഞ നിരക്ക് 1500 ; വിദ്യാർത്ഥികൾക്ക് 750 രൂപ; കാര്യവട്ടം ട്വന്റി 20 ടിക്കറ്റ് വിൽപന തുടങ്ങി; അക്ഷയ കേന്ദ്രങ്ങൾ വഴിയും ലഭിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 10:56 AM  |  

Last Updated: 20th September 2022 10:56 AM  |   A+A-   |  

suresh_gopi

ടിക്കറ്റ് വില്‍പ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,500 രൂപ. വിദ്യാർത്ഥികൾക്ക് 750 രൂപയ്ക്ക് ലഭിക്കും. ഗാലറിയിലെ മുകൾത്തട്ടിലെ ടിക്കറ്റിനാണ് ഈ നിരക്ക്. ഗാലറിയുടെ താഴെത്തട്ടിലെ പവലിയനിൽ 2,750 രൂപ. ഭക്ഷണം അടക്കമുള്ള കെസിഎ ഗ്രാൻഡ് സ്റ്റാൻഡിൽ 6,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

പേയ്ടിഎം മൊബൈൽ ആപ് വഴിയും  www.paytminsider.in എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാം. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്. ഒരു ഇ-മെയിൽ വിലാസം ഉപയോഗിച്ച് ഒരാൾക്ക് മൂന്നു ടിക്കറ്റ് വാങ്ങാം.

ഗാലറിയിലെ മുകൾത്തട്ടിലെ 1500 രൂപയുടെ ടിക്കറ്റ് പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേത് അടക്കമുള്ള വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ ലഭിക്കും. 28ന് വൈകിട്ട് 7.30നാണ് മത്സരം.  മത്സരത്തിന്റെ ടിക്കറ്റ് വിൽപന നടൻ സുരേഷ് ഗോപി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 'ഓസീസ് പരീക്ഷ'; ആദ്യ ട്വന്റി-20 ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ