ടോസ് ഇന്ത്യക്ക്, ഫീല്‍ഡിങ് തെരഞ്ഞെടുത്തു;  മത്സരം എട്ട് ഓവറാക്കി

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. രണ്ടോവറായിരിക്കും പവര്‍ പ്ലേ
ഇന്ത്യാ - ഓസ്‌ട്രേലിയ മത്സരത്തിന്റെ ടോസ്
ഇന്ത്യാ - ഓസ്‌ട്രേലിയ മത്സരത്തിന്റെ ടോസ്

മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം തുടങ്ങാന്‍ വൈകിയതിനാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചു.എട്ടോവര്‍ വീതമായിരിക്കും ഇനി മത്സരം നടക്കുക. 9.30ന് മത്സരം ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. 

രണ്ടോവറായിരിക്കും പവര്‍ പ്ലേ. ഒരു ബൗളര്‍ക്ക് പരമാവധി രണ്ടോവര്‍ പന്തെറിയാം. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്റെ ടോസ് ആറരക്കാണ് ഇടേണ്ടിയിരുന്നത്. മഴ മാറി നിന്നെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് വൈകുകയായിരുന്നു.

നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ മത്സരങ്ങള്‍ നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടും. ടി20 ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. മഴ മൂലം രണ്ട് ടീമുകളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com