ഇന്ത്യന്‍ ഇന്റര്‍ സിറ്റി ട്വന്റി20 ലീഗ്; 5 കോടിയുടെ ഓഫര്‍ നിരസിച്ച് കമിന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2022 03:10 PM  |  

Last Updated: 23rd September 2022 03:14 PM  |   A+A-   |  

pat_cummins

പാറ്റ് കമിൻസ്/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റര്‍ സിറ്റി ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ 5 കോടി രൂപയുടെ ഓഫര്‍ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് മുന്‍പിലെത്തിയതായി റിപ്പോര്‍ട്ട്. ഫോക്‌സ് സ്‌പോര്‍ട്‌സ് ആണ് വെളിപ്പെടുത്തലുമായി എത്തുന്നത്. 

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി കളിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു എന്ന് പറഞ്ഞ് കമിന്‍സ് ഓഫറുകള്‍ തള്ളി. ബിസിസിഐക്ക് കീഴിലെ സംസ്ഥാന അസോസിയേഷനുകളില്‍ പലതും സിറ്റി ആസ്ഥാനമായ ഫ്രാഞ്ചൈസികള്‍ക്കായി വിദേശ താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്. ബ്രോഡ്കാസ്റ്റ് റൈറ്റ്‌സ് ഡീലുകളിലൂടെയും ലോക്കല്‍ മാര്‍ക്കറ്റിങ് കോണ്‍ട്രാക്റ്റുകളിലൂടെയുമാണ് ഈ ലീഗുകള്‍ പണം കണ്ടെത്തുന്നത്. 

സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക എന്നതിനാണ് പ്രഥമ പരിഗണന

ഇത് വലിയ അവസരങ്ങളാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുക, രാജ്യാന്തര ക്രിക്കറ്റ് കളിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്ന് കമിന്‍സ് വ്യക്തമാക്കുന്നു. ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് മുന്‍പില്‍ മുങ്ങി പോവരുത് എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് കമിന്‍സ് പറയുന്നു. 

ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ടും ജെയിംസ് നീഷാമും ദേശിയ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ നിരസിച്ചിരുന്നു. ട്വന്റി20 ലീഗുകളില്‍ കളിക്കുന്നതിനായിട്ടാണ് ഇത്. യുഎഇ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ട്വന്റി20 ലീഗുകള്‍ ആരംഭിച്ചതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ ഇവിടെ നിക്ഷേപവുമായി എത്തിക്കഴിഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

6,6,4; 'നമ്മള്‍ 1998ല്‍ ആണോ?' തകര്‍പ്പന്‍ ബാറ്റിങ്ങുമായി സച്ചിന്‍; ത്രില്ലടിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ