മെസിയിലൂടെ ഒരു വര്‍ഷം പിഎസ്ജി വാരിയത് 5000 കോടി രൂപ; സ്‌പോണ്‍സര്‍മാരും ഫീയും കുതിച്ചുയര്‍ന്നു

പിഎസ്ജിയുടെ വരുമാനത്തിലും ഫുട്‌ബോളിങ് ക്വാളിറ്റിയിലും മെസിയുടെ വരവോടെ ഉയര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: പിഎസ്ജിയിലേക്ക് മെസി എത്തിയ ഒരു വര്‍ഷത്തിനുള്ളില്‍ 700 മില്യണ്‍ യൂറോയുടെ വരുമാനം ക്ലബിന് അര്‍ജന്റൈന്‍ താരത്തിലൂടെ ലഭിച്ചതായി റിപ്പോര്‍ട്ട്. 10 പുതിയ സ്‌പോണ്‍സര്‍മാരെ ലഭിക്കുകയും സ്‌പോണ്‍സര്‍ഷിപ്പ് ഫീ 3 മില്യണ്‍ യൂറോ മുതല്‍ 8 മില്യണ്‍ യൂറോ വരെയായി ഉയരുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

പിഎസ്ജിയുടെ വരുമാനത്തിലും ഫുട്‌ബോളിങ് ക്വാളിറ്റിയിലും മെസിയുടെ വരവോടെ ഉയര്‍ച്ച ഉണ്ടായതായി മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പിഎസ്ജിയുടെ ജഴ്‌സി വില്‍പ്പനയിലൂടെ ലഭിച്ച വരുമാനവും ഉയര്‍ന്നു. 10 ലക്ഷത്തോളം ജഴ്‌സികള്‍ വിറ്റുപോയപ്പോള്‍ അതില്‍ 60 ശതമാനവും മെസിയുടെ പേര് എഴുതിയ ജഴ്‌സികളായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പിഎസ്ജി ജഴ്‌സിക്കായുള്ള ഡിമാന്‍ഡ് 30 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് മെസിയുടെ ജഴ്‌സി വില്‍പ്പനയ്‌ക്കെത്തിക്കാനാവുന്നില്ലെന്ന് പിഎസ്ജിയുടെ ബിസിനസ് ഡയറക്ടറെ ഉദ്ധരിച്ച് മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെസിയുടെ വരവോടെ പിഎസ്ജിക്ക് സമൂഹമാധ്യമങ്ങളിലെ സ്വാധീനവും വര്‍ധിച്ചു. എല്ലാ പ്ലാറ്റ്‌ഫോമിലുമായി 15 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് പിഎസ്ജിക്ക് മെസിയുടെ വരവിന് പിന്നാലെ ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പിഎസ്ജിയുടെ ഫോളോവേഴ്‌സ് 150 മില്യണ്‍ പിന്നിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com