'പുറത്തിരുന്ന് പറയാന്‍ എളുപ്പമാണ്'; ഇന്ത്യന്‍ ടീമിന് നേരെയുള്ള വിമര്‍ശനം തള്ളി എം എസ് ധോനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 05:27 PM  |  

Last Updated: 24th September 2022 05:27 PM  |   A+A-   |  

ms-dhoni-m-2

എംഎസ് ധോനി/ഫയല്‍ ചിത്രം

 

റാഞ്ചി: ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്ക് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി. പുറത്തിരുന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ് എന്നാണ് ധോനി പ്രതികരിച്ചത്. 

പുറത്തിരുന്ന് അങ്ങനെ കളിക്കാം ഇങ്ങനെ കളിക്കാം എന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. രാജ്യത്തെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. എതിരാളികളും അവരുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫീല്‍ഡിലായിരിക്കുമ്പോള്‍ ഒരു പിഴവ് വരുത്താന്‍ ഞങ്ങള്‍ ആരും ആഗ്രഹിക്കില്ല. ഫീല്‍ഡിങ്ങിലെ പിഴവോ ക്യാച്ച് നഷ്ടപ്പെടുത്താനോ ഒന്നും ആഗ്രഹിക്കില്ല, ധോനി പറയുന്നു. 

ഒരു കളിക്കാരന്‍ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ ഫീല്‍ഡിങ്ങില്‍ പിഴവ് വരുത്തുമ്പോഴോ ആ കളിക്കാരന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. 40000 പേര്‍ ഗ്രൗണ്ടില്‍ നിന്നും കോടിക്കണക്കിനാളുകള്‍ ലൈവായും നമ്മളെ കാണുകയാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് പിഴവ് പറ്റിയത് എന്നറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, ധോനി പറഞ്ഞു. 

പ്രഥമ ട്വന്റി20 ലോക കിരീടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ 15ാം വാര്‍ഷികം കൂടിയാണ് ഇന്ന്. 2007 സെപ്തംബര്‍ 24നാണ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെസിയെ ഫൗള്‍ ചെയ്ത് ഹോണ്ടുറാസ് താരം; പാഞ്ഞടുത്ത് അര്‍ജന്റൈന്‍ കളിക്കാര്‍(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ