'ക്രിക്കറ്റിന്റെ സൃഷ്ടാക്കള്‍, പക്ഷേ നിയമം പറന്നു'; ഇംഗ്ലണ്ടിനെ ട്രോളി സെവാഗ് 

മങ്കാദിങ് നിയമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്
ഇംഗ്ലീഷ് താരം ഡീനിനെ മങ്കാദിങ് ചെയ്യുന്ന ദീപ്തി ശര്‍മ/ഫോട്ടോ: ട്വിറ്റര്‍
ഇംഗ്ലീഷ് താരം ഡീനിനെ മങ്കാദിങ് ചെയ്യുന്ന ദീപ്തി ശര്‍മ/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് വനിതകള്‍ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഷാര്‍ലറ്റ് ഡീന്‍ മങ്കാദിങ്ങിലൂടെ പുറത്തായി കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. പിന്നാലെ മങ്കാദിങ് ചെയ്ത സ്പിന്നര്‍ ദീപ്തി ശര്‍മയ്ക്കും ഇന്ത്യന്‍ ടീമിനും എതിരെ വിമര്‍ശനവുമായാണ് ഇംഗ്ലണ്ട് ആരാധകരും മുന്‍ താരങ്ങളുമെല്ലാം എത്തിയത്. എന്നാല്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നവരെ ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 

ഒരു പുതിയ കളി സൃഷ്ടിച്ചു. പക്ഷേ നിയമം മറന്നു എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മങ്കാദിങ് നിയമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് സെവാഗിന്റെ ട്വീറ്റ്. ഇവിടെ സെവാഗ് ഹാഷ് ടാഗായി ഇട്ടിരിക്കുന്നത് റണ്‍ഔട്ട് ആണെന്നുള്ളതും പ്രത്യേകതയാണ്. 

മൂന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 42 പന്തില്‍ നിന്ന് 18 റണ്‍സ്. 44ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ഡീനിനെ ദീപ്തി മങ്കാദിങ് ചെയ്തതോടെ ഇന്ത്യ 16 റണ്‍സ്ജയത്തോടെ പരമ്പര തൂത്തുവാരി.എന്നാല്‍ ദീപ്തിയുടെ മങ്കാദിങ്ങിനെതിരെ ലോര്‍ഡ്സിലെ കാണികള്‍ കൂവലോടെയാണ് പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com