സഞ്ജുവിനും തിലകിനും അര്‍ധ ശതകം; പിന്നാലെ തകര്‍ത്തടിച്ച് ശാര്‍ദുലിനും 50; ന്യൂസിലന്‍ഡ് എയ്ക്ക് 285 റണ്‍സ് വിജയ ലക്ഷ്യം
By സമകാലിക മലയാളം ഡെസ്ക് | Published: 27th September 2022 01:26 PM |
Last Updated: 27th September 2022 01:26 PM | A+A A- |

സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി/ഫോട്ടോ: ട്വിറ്റര്‍
ചെന്നൈ: ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ മൂന്നാം അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് അര്‍ധ ശതകം. 54 റണ്‍സ് എടുത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പുറമെ തിലക് വര്‍മയും അവസാന ഓവറില്‍ തകര്‍ത്തടിച്ച് ശാര്‍ദുല്‍ താക്കൂറും അര്‍ധ ശതകം കണ്ടെത്തി. 49.3 ഓവറില്‍ 284 റണ്‍സിന് ഇന്ത്യ എ ഓള്‍ഔട്ടായി.
ന്യൂസിലന്‍ഡ് എയ്ക്ക് എതിരെ ആദ്യ രണ്ട് കളിയും ജയിച്ച് ഇന്ത്യ എ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 55ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ കൂടാരം കയറി. 39 റണ്‍സ് എടുത്താണ് അഭിമന്യു മടങ്ങിയത്.
33 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി ശാര്‍ദുല്‍
പിന്നാലെ 18 റണ്‍സ് എടുത്ത രാഹുല്‍ ത്രിപാഠിയും കൂടാരം കയറി. എന്നാല്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യ എയുടെ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. 68 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സും കളിച്ചാണ് സഞ്ജു 54 റണ്‍സ് എടുത്തത്. തിലക് വര്‍മ 62 പന്തില്‍ നിന്ന് 1 ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് എടുത്തു.
ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 65-2ല്‍ നില്‍ക്കെ ഒന്നിച്ച സഞ്ജു-തിലക് സഖ്യം ടീം സ്‌കോര്‍ 164ലേക്ക് എത്തിയപ്പോഴാണ് പിരിഞ്ഞത്. എന്നാല്‍ സഞ്ജുവിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഭരത്, രാജ് ഭവ എന്നീ താരങ്ങള്‍ക്ക് അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല.
ശാര്‍ദുല്‍ താക്കൂര്‍ തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 284ലേക്ക് എത്തിയത്. 33 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ശാര്‍ദുല്‍ 51 റണ്‍സ് നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ