ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

76 പന്തില്‍ 125! വീണ്ടും ഇംഗ്ലീഷ് മണ്ണില്‍ പൃഥ്വിയുടെ തീ പറത്തും ബാറ്റിങ്

നോര്‍ത്താംപ്റ്റന്‍ഷെയറിനായി കളത്തിലിറങ്ങിയ താരം 76 പന്തില്‍ 125 റണ്‍സാണ് ഇത്തവണ അടിച്ചെടുത്തത്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ വീണ്ടും തീ പാറും ബാറ്റിങുമായി ഇന്ത്യയുടെ പൃഥ്വി ഷാ. കൗണ്ടി ഏകദിനത്തില്‍ വീണ്ടും മൂന്നക്കം കടന്നാണ് താരം തിളങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരട്ട സെഞ്ച്വറിയടിച്ച പൃഥ്വി ഇത്തവണ സെഞ്ച്വറിയടിച്ചാണ് ക്രീസ് വിട്ടത്. 

നോര്‍ത്താംപ്റ്റന്‍ഷെയറിനായി കളത്തിലിറങ്ങിയ താരം 76 പന്തില്‍ 125 റണ്‍സാണ് ഇത്തവണ അടിച്ചെടുത്തത്. 15 ഫോറും ഏഴ് സിക്‌സും സഹിതമായിരുന്നു പൃഥ്വിയുടെ മിന്നലടി. ഡുറം ടീമിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ ശതകം. 

ഡുറം മുന്നില്‍ വച്ച 199 റണ്‍സിന്റെ വിജയ ലക്ഷ്യം പൃഥ്വിയുടെ കരുത്തില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ മറികടക്കുകയും ചെയ്തു. ഏപ്പണറായി ഇറങ്ങിയ പൃഥ്വി പുറത്താകാതെ ടീമിനെ 25.4 ഓവറില്‍ വിജയത്തിലെത്തിച്ചു. 

42 റണ്‍സെടുത്ത റോബ് കിയോഗ് പൃഥ്വിയെ പിന്തുണച്ചു. നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്താണ് ടീം വിജയിച്ചത്. 

നേരത്തെ ആദ്യ പോരാട്ടത്തില്‍ പൃഥ്വി ഇരട്ട സെഞ്ച്വറിയടിച്ചിരുന്നു. സോമര്‍സെറ്റിനെതിരായ പോരാട്ടത്തില്‍ 244 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇത്തവണയും തുടക്കം മുതല്‍ പൃഥ്വി കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 

ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ പത്താം സെഞ്ച്വറിയാണിത്. ഇരട്ട സെഞ്ച്വറിയും പിന്നാലെ സെഞ്ച്വറിയും നേടി താരം വണ്‍ഡേ കപ്പിലെ ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. താരം ഇതുവരെയായി 429 റണ്‍സ് അടിച്ചെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com