ഒട്ടാവ: കനേഡിയന്‍ പ്രൊഫഷണല്‍ സ്‌കേറ്ററും ഒളിമ്പ്യനുമായ അലക്‌സാന്‍ഡ്ര പോള്‍ കാറപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു താരത്തിനു. നിയന്ത്രണം വിട്ട ട്രക്ക് ഏഴ് കാറുകളില്‍ ഇടിച്ചു കയറിയാണ് അപകടം. ഈ ഏഴ് കാറുകളില്‍ ഒന്നിലാണ് താരം സഞ്ചരിച്ചത്.
കാനഡയിലെ മെലാങ്‌ത്തോള്‍ ടൗണ്‍ഷിപ്പില്‍ വച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ അലക്‌സാന്‍ഡ്രയ്‌ക്കൊപ്പം പത്ത് മാസം മാത്രം പ്രായമുള്ള അവരുടെ മകനുമുണ്ടായിരുന്നു. അലക്‌സാന്‍ഡ്രയാണ് കാര്‍ ഓടിച്ചിരുന്നത്. കുഞ്ഞിന്റെ പരിക്കുകള്‍ ഗുരുതരമല്ല. താരം സംഭവ സ്ഥാലത്തു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
2014ല്‍ റഷ്യയില്‍ നടന്ന ശൈത്യകാല ഒളിംപിക്‌സില്‍ കാനഡയെ പ്രതിനിധീകരിച്ചു ഭര്‍ത്താവ് മിഷേല്‍ ഇസ്ലാമിനൊപ്പം മിക്‌സ്ഡ് ഐസ് ഡാന്‍സ് ഇനത്തില്‍ മത്സരിച്ചിരുന്നു. സ്‌കേറ്റിങ് മത്സരങ്ങളിലും താരം ഭര്‍ത്താവിനൊപ്പം മത്സരിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക