'നൂറില്‍' സച്ചിനൊപ്പം കോഹ്‌ലി, ഇന്ത്യന്‍ മണ്ണില്‍ റെക്കോര്‍ഡിനൊപ്പം; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടം 

ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലിയും
വിരാട് കോഹ് ലി, ഫയല്‍ ചിത്രം/പിടിഐ
വിരാട് കോഹ് ലി, ഫയല്‍ ചിത്രം/പിടിഐ

ഗുവാഹത്തി: ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലിയും. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി തികച്ചതോടെയാണ് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ഹോം ഗ്രൗണ്ടില്‍ ഏകദിനത്തില്‍ 20 സെഞ്ചുറികള്‍ നേടിയാണ് സച്ചിന്‍ ലോക റെക്കോര്‍ഡിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലിയും ഈ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഏകദിനത്തിലും ടെസ്റ്റിലുമായി കോഹ്‌ലിയുടെ 73-ാം സെഞ്ചുറിയാണിത്. 

വേഗത്തില്‍ 12500 റണ്‍സ് തികച്ച ബാറ്ററാണ് കോഹ്‌ലി. 257 ഇന്നിംഗ്്‌സുകളിലാണ് ഈ നേട്ടം. ഏകദിനത്തില്‍ കോഹ്‌ലിയുടെ 45-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ്‌ലി മറികടന്നു. ശ്രീലങ്കയ്‌ക്കെതിരെ ഒന്‍പതാമത്തെ സെഞ്ചുറിയാണ് ഗുവാഹത്തിയില്‍ പിറന്നത്. 80 പന്തിലാണ് കോഹ്‌ലി സെഞ്ചുറി തികച്ചത്. 87 പന്തില്‍ 113 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com