
മുംബൈ: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായി. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.
''നീ നല്‍കിയ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ് എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു'', വിവാഹചിത്രങ്ങൾ പങ്കുവച്ച് കെ എൽ രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിരാട് കോഹ്‌ലിയടക്കം നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുൻപാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താൻ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക