11 റണ്‍സ് ചേര്‍ക്കുന്നതിനിടെ വീണത് 5 വിക്കറ്റുകള്‍; ബംഗ്ലാദേശിനു മുന്നില്‍ 103 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ടീം സ്‌കോര്‍ 91 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പുറത്തായി. താരമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 40 റണ്‍സാണ് ഹര്‍മന്‍ നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിര്‍പുര്‍: ബംഗ്ലാദേശ് വനിതാ ടീമിനു മുന്നില്‍ 103 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഒന്‍പത് വിക്കറ്റ് നഷ്ടടത്തില്‍ ഇന്ത്യ 102 റണ്‍സ് മാത്രമാണ് നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു. 

ടീം സ്‌കോര്‍ 91 റണ്‍സിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പുറത്തായി. താരമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 40 റണ്‍സാണ് ഹര്‍മന്‍ നേടിയത്. 

ക്യാപ്റ്റന്‍ പുറത്തായ ശേഷം 11 റണ്‍സ് മാത്രമാണ് ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ബോര്‍ഡില്‍ ചേര്‍ത്തത്. വീണത് അഞ്ച് വിക്കറ്റുകളും. 

ജെമിമ റോഡ്രിഗസ് 28 റണ്‍സും ഷെഫാലി വര്‍മ 11 റണ്‍സും യസ്തിക ഭാട്ടിയ 12 റണ്‍സുമെടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. മലയാളി താരം മിന്നു മണി ഒരു റണ്ണുമായി മടങ്ങി. 

ബംഗ്ലാദേശിനായി റബയ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സുല്‍ത്താന ഖാതൂന്‍ രണ്ട് വിക്കറ്റുകള്‍ നേടി. നഹിദ അക്തര്‍, ഫഹിമ ഖാതുന്‍, ഷോര്‍ന അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com