ധോനിയും ധുബെയും പോരാടി; ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 168 റണ്‍സ്

തകര്‍ന്നടിഞ്ഞ ചെന്നൈയെ ഏഴാം വിക്കറ്റില്‍ ധോനി- രവീന്ദ്ര ജഡേജ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്
എംഎസ് ധോനിയും രവീന്ദ്ര ജഡേജയും
എംഎസ് ധോനിയും രവീന്ദ്ര ജഡേജയും

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുത്തു. തകര്‍ന്നടിഞ്ഞ ചെന്നൈയെ ഏഴാം വിക്കറ്റില്‍ ധോനി- രവീന്ദ്ര ജഡേജ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്

മികച്ച തുടക്കമായിരുന്നു ചെന്നൈയുടേതെങ്കിലും മത്സരത്തില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.  24 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി എട്ടു പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 20 റണ്‍സെടുത്ത് പുറത്തായി.

ഡിവോണ്‍ കോണ്‍വേ (10), അജിന്‍ക്യ രഹാനെ (21), ശിവം ദുബെ (25), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജഡേജ (21) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മോയിന്‍ അലി ഏഴ് റണ്‍സിന് പുറത്തായി. 14ാം ഓവറിലാണ് ചെന്നൈ കൂടുതല്‍ റണ്‍സ് നേടിയത്. മൂന്ന ്‌സിക്‌സും ഒരു ഫോറും ഉള്‍പ്പടെ ശിവം ദുബെ 23 റണ്‍സ് അടിച്ചുകൂട്ടി. 

ഡല്‍ഹിക്കായി മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി മിച്ചല്‍ മാര്‍ഷ് മൂന്നു വിക്കറ്റ് നേടി.  27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ചവച്ചു. കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com