ഐപിഎല്ലില്‍ 3000 റണ്‍സ്, മിന്നും നേട്ടത്തില്‍ സൂര്യകുമാര്‍ യാദവ്‌

119 ഇന്നിങ്‌സില്‍ നിന്ന് സൂര്യ അടിച്ചെടുത്തത് 3,020 ററണ്‍സ്
സൂര്യകുമാർ യാദവ്/ പിടിഐ
സൂര്യകുമാർ യാദവ്/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. വാഖ്ഡെ സ്റ്റേഡിയത്തിൽ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവുമായി നടന്ന മത്സരത്തിൽ 15ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സർ പായിച്ചാണ് സൂര്യകുമാർ ഈ നാഴികക്കല്ല് പിന്നിട്ടത്. ബാംഗ്ലൂരുവിനെതിരെ 35 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് ഏഴ് ഫോറിന്റെയും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ 83 റൺസെടുത്തു. 200 റൺസ് വിജയലക്ഷ്യത്തോടെ ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ജയം സൂര്യകുമാർ അനായാസമാക്കി. 

119 ഇന്നിങ്‌സില്‍ നിന്ന് 3,020 റണ്‍സാണ് ഇതുവരെ സൂര്യ അടിച്ചെടുത്തത്. 83 റൺസാണ് സീസണിലെ സൂര്യയുടെ ടോപ്പ് സ്റ്റോർ. ഐപിഎല്ലിൽ 20 അർദ്ധസെഞ്ചറിയും സൂര്യകുമാറിന്റെ ബാറ്റിൽ അനായാസം വഴങ്ങി. 2018ലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു സൂര്യകുമാർ യാദവ്. 14 മത്സരങ്ങളിൽ നിന്നായി 512 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. 

ഐപിഎൽ 16-ാം സീസണിൽ ആദ്യം കുറച്ചൊന്നു പരുങ്ങിയെങ്കിലും തിരിച്ച് ഫോമിലെത്തിയ സൂര്യകുമാർ 376 റൺസ് അടിച്ചെടുത്തു. 
മുംബൈയുടെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സൂര്യ. രോഹിത് ശര്‍മ 4900 റൺസ്, കറെന്‍ പൊള്ളാര്‍ഡ് 3412 റൺസ് എന്നിവരാണ് സൂര്യക്ക് മുന്നിലുള്ളത്.

ഇന്നലെ ബാംഗ്ലൂർ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മുംബൈ മറികടന്നു. ജയത്തോടെ 11 കളികളിൽ നിന്ന് 12 പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയർന്നു. മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാർ - നേഹൽ വധേര സഖ്യത്തിന്റെ പ്രകടനമാണ് വിജയത്തിൽ നിർണായകമായത്. അർധ സെഞ്ചുറി നേടിയ നേഹൽ 34 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 52 റൺസോടെ പുറത്താകാതെ നിന്നു. 

മാക്‌സ് വെലും ഡുപ്ലെസിയും തകർത്തടിച്ചതോടെയാണ് ബാഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താനായത്. തുടക്കത്തിൽ തന്നെ വിരാടിനെയും അനൂജ് റാവത്തിനെയും നഷ്ടമായെങ്കിലും തകർപ്പനടിയോടെയാണ് ബാഗ്ലൂരിന്റെ  റൺസ് മാക്‌സ് വെലും ഡുപ്ലെസിയും സ്‌കോർ ഉയർത്തിയത്. മാകസ് വെല്ലാണ് ബാംഗ്ലൂർ നിരയിൽ ടോപ്‌സ്‌കോറർ. 33 പന്തിൽ നിന്ന് 68 റൺസ് താരം നേടി. ഇതിൽ നാല് സിക്‌സറും 8 ഫോറും ഉൾപ്പെടുന്നു. 

65 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം. 41 പന്ത് നേരിട്ട ഡുപ്ലെസി മൂന്ന് തവണ സിക്‌സറും അഞ്ച് തവണ പന്ത് അതിർത്തി കടത്തുകയും ചെയ്തു. ദിനേഷ് കാർത്തിക് 18 പന്തിൽ നിന്ന് 30 റൺസ് നേടി. കോഹ് ലി 1, അനുജ് റാവത്ത് 6, മഹിപാൽ 1, പുറത്താകാതെ കേദാർ ജാദവ് 12, ഹസരംഗ 12 റൺസ് നേടി.

മുംബൈയ്ക്കായി ജേസൺ ബെഹ്‌റെൻഡോഫ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കാമറോൺ ഗ്രീൻ, ക്രിസ് ജോർഡൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com