അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഇന്ത്യയോ ഓസ്‌ട്രേലിയയോ ആര് നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആരാധകരുടെ ആകാംക്ഷ കൂട്ടി ഐസിസിയുടെ പോസ്റ്റ് എത്തിയിരിക്കുകയാണ്.
'രണ്ട് ക്യാപ്റ്റന്‍മാര്‍ ഒരു ട്രോഫി' ആരാധകരുടെ ആകാക്ഷ കൂട്ടി ഐസിസിയുടെ ഒഞ്ഞവരി പോസ്റ്റ് ഇങ്ങനെ ആയിരുന്നു. പോസ്റ്റിനൊപ്പം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ട്രോഫിക്കരികില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഐസിസി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു.
ചരിത്രപ്രസിദ്ധമായ ഹസ്രത്ത് ബായ് ഹരീര്‍ നി വാവ്‌ലാണ് ട്രോഫിയുമൊത്ത് നായകന്‍മാരുടെ ഫോട്ടോഷൂട്ട് നടന്നത്. ഇപ്പോള്‍ വറ്റിവരണ്ട രണ്ട് കിണറുകളുള്ള ഇടത്തേക്ക് എത്തുന്നതിന് അഞ്ച് നിലകളുള്ള കല്ലില്‍ കൊത്തിയെടുത്ത നിര്‍മ്മിതികള്‍ കടക്കണം
1499 ഡിസംബറിലാണ് പടിക്കല്‍ കിണര്‍ നിര്‍മ്മിച്ചതെന്ന് ഒരു സംസ്‌കൃത ലിഖിതത്തില്‍ പറയുന്നു. മഹ്മൂദ് ഷായുടെ ഭരണകാലത്താണ് പ്രാദേശികമായി ബായ് ഹരീര്‍ എന്നറിയപ്പെടുന്ന ബായ് ഹരീര്‍ സുല്‍ത്താനി പടിക്കല്‍ കിണര്‍ നിര്‍മ്മിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഷമിക്ക് യോഗി സര്‍ക്കാരിന്റെ ആദരം; ജന്മ ഗ്രാമത്തില്‍ സ്റ്റേഡിയം വരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക