കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് 201 റണ്‍സ് വിജയലക്ഷ്യം

29 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍
ബാംഗ്ലൂരിന്റെ വിക്കറ്റ് നേടിയ കൊല്‍ക്കത്ത താരങ്ങളുടെ ആഹ്ലാദ പ്രകടനം/ ട്വിറ്റര്‍
ബാംഗ്ലൂരിന്റെ വിക്കറ്റ് നേടിയ കൊല്‍ക്കത്ത താരങ്ങളുടെ ആഹ്ലാദ പ്രകടനം/ ട്വിറ്റര്‍

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്തെ 200 റണ്‍സ് എടത്തു.  29 പന്തില്‍ 56 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ ജേസണ്‍ റോയും വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശനും കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ജഗദീശന്‍ 27 റണ്‍സ് എടുത്ത് പുറത്തായി. ജഗദീശനു പിന്നാലെ ജേസണും മടങ്ങി. പിന്നീട് എത്തിയ വേങ്കിടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും 80 റണ്‍സിനെ മികച്ച കൂട്ടുകെട്ടുമായി കല്‍ക്കത്തയെ മുന്നോട്ട് നയിച്ചു.

റാണ 48 റണ്‍സിന് പുറത്തായി. അടുത്ത പന്തില്‍ 31 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും  കളംവിട്ടു. പിന്നാലെയെത്തിയ അന്ദ്ര റസല്‍ ഇത്തവണയും ശോഭിച്ചില്ല.  ഒരു റണ്‍സുമായി കൂടാരത്തിലേക്ക് മടങ്ങി. പുറത്താകാതെ റിങ്കു സിങ് 18, ഡേവിഡ്  വൈസി 12 ചേര്‍ന്ന് സ്‌കോര്‍ 200ല്‍ എത്തിച്ചു. ബാംഗ്ലൂരിനായി ഹസരങ്ക, വൈശാഖ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com