നെയ്മര്‍ സൗദി ക്ലബ്ബിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്

ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി
നെയ്മര്‍/ ചിത്രം: എഎഫ്പി
നെയ്മര്‍/ ചിത്രം: എഎഫ്പി

പാരീസ്: പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദിയിലേക്ക്. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി താരം കരാറിലെത്തിയതായി റിപ്പോര്‍ട്ട്. 'അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ധാരണയിലെത്തിയത്.

160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി. ഇന്നു തന്നെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിട്ടേക്കും. 

അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്. 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സൗദി ക്ലബ്ബിലേക്ക് മാറുന്നത്. 

2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബ്രസീല്‍ താരം ബാഴ്സലോണയില്‍നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരത്തില്‍നിന്ന് 118 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്. 

സൂപ്പർ‌ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദി ക്ലബ്ബുകളിലാണ് കളിക്കുന്നത്. പിഎസ്ജിയിൽ നിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com