സന്തോഷ് ട്രോഫി; കേരളം കരുത്തരായ സര്‍വീസസിനൊപ്പം ഗ്രൂപ്പ് എയില്‍, ഫൈനല്‍ റൗണ്ട് ഫെബ്രുവരി 21 മുതല്‍

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു ഗ്രൂപ്പില്‍ ആറ് ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും
2022ൽ ചാമ്പ്യൻമാരായ കേരള ടീം/ ട്വിറ്റർ
2022ൽ ചാമ്പ്യൻമാരായ കേരള ടീം/ ട്വിറ്റർ

ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ അണാചല്‍ പ്രദേശിലാണ് ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായാണ് അരുണാടല്‍ ആതിഥേയരാകുന്നത്. 

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു ഗ്രൂപ്പില്‍ ആറ് ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. 

കേരളം കരുത്തരായ സര്‍വീസസിനും ഗോവയ്ക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. ആതിഥേയരും ഈ ഗ്രൂപ്പിലുണ്ട്. മാറിയ ഫോര്‍മാറ്റുമായാണ് ഇത്തവണ ടൂര്‍ണമെന്റ്. 

ഗ്രൂപ്പ് എ: കേരളം, അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വീസസ്. 

ഗ്രൂപ്പ് ബി: കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയില്‍വേസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com