ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇഷാന്‍ കിഷനിലും അര്‍ഷ് ദീപിലുമെന്ന് കുംബ്ലെ; പിന്തുണച്ച് ഗെയ്ല്‍

കുംബ്ലെയുടെ ഈ അഭിപ്രായം തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലും പങ്കുവച്ചത്.
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാനിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ അര്‍ഷ് ദിപ് സിങും ഇഷാന്‍ കിഷനുമായിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ടി20യില്‍ അരങ്ങേറ്റം കുറിച്ച് അര്‍ഷ്ദീപ് 25 മത്സരങ്ങളില്‍ നിന്നായി 39 വിക്കറ്റുകള്‍ വീഴ്ത്തി.

ബാറ്റര്‍ എന്ന നിലയില്‍ അടുത്ത ഇന്ത്യന്‍ താരം ഇഷാന്‍ കിഷനായിരിക്കുമെന്നും കുംബ്ലെ പറഞ്ഞു. 2022ല്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറിയും കിഷന്‍ നേടിയിരുന്നു. ഏകദിന ക്രിക്കറ്റല്‍ ഡെബിള്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് കിഷന്‍. അത്ഭുതകരമായ രീതിയിലാണ് രാജ്യത്തിനായി ഇഷാന്‍ ബാറ്റ് ചെയ്യുന്നതെന്നും കുംബ്ലെ പറഞ്ഞു. കുംബ്ലെയുടെ ഈ അഭിപ്രായം തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലും പങ്കുവച്ചത്.

എന്നാല്‍ പാര്‍ഥിവ് പട്ടേല്‍ അര്‍ഷ്ദീപിനെ പിന്തുണച്ചെങ്കിലും ഭാവി താരങ്ങളായി മറ്റുരണ്ടുപേരെയാണ് തെരഞ്ഞെടുത്തത്. ബൗളിംഗില്‍ ഉമ്രാന്‍ മാലിക്കും ബാറ്റിംഗില്‍ തിലക് വര്‍മയുമാകും ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെന്ന് പാര്‍ഥിവ് പറഞ്ഞു. തിലകിന് നായകനെന്ന നിലയിലും മികവ് കാട്ടാനാകുമെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. തിലകിന്റെ ബാറ്റിംഗ് കഴിവുകള്‍ അടുത്തറിയാന്‍ തനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്നും പാര്‍ഥിവ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com