60 കളിലെ ഫുട്‌ബോള്‍ വസന്തം; മുന്‍ ഇന്ത്യന്‍ താരം പരിമള്‍ ഡേ അന്തരിച്ചു

2019ല്‍ സംസ്ഥാന സര്‍ക്കാര്‍ ബംഗഭൂഷണ്‍ പട്ടം നല്‍കി ആദരിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ

കൊല്‍ക്കത്ത:  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1941 മെയ് 4നാണ് പരിമള്‍ ഡേയുടെ ജനനം. 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ ബംഗഭൂഷണ്‍ പട്ടം നല്‍കി ആദരിച്ചു. 60കളില്‍ രാജ്യത്തിനായി അഞ്ചുതവണ ജഴ്‌സിയണിഞ്ഞു. 1966ല്‍ ക്വാലാലംപൂരില്‍ നടന്ന മെര്‍ദേക്ക കപ്പില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ ഡേയുടെ പങ്ക് പ്രധാനമായിരന്നു.

1962ലും 69ലും സന്തോഷ് ട്രോഫി ബംഗാളിന് നേടിക്കൊടുത്തതില്‍ പ്രധാനിയും ഡേ ആയിരുന്നു. ഈസ്റ്റ് ബംഗാളിനായി മുന്നേറ്റനിരയില്‍ കളിച്ച അദ്ദേഹം 84 ഗോളുകള്‍ നേടി, 1968 ല്‍ ക്ലബ്ബിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. ക്ലബ്ബിനായി നിരവധി കീരിടങ്ങളും അദ്ദേഹം നേടിക്കൊടുത്തു. 1970ലെ ഐഎഫ്എ ഷീല്‍ഡില്‍ ഇറാന്‍ ക്ലബായ പിഎഎസിനെതിരെ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തില്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡും ഡേയുടെ പേരിലാണ്. ഈസ്റ്റ് ബംഗാളിനെ കൂടാതെ ഡേ മോഹന്‍ ബഗാന്റെ കുപ്പായത്തിലും കളിക്കളത്തിലിറങ്ങി. 

ഡേയുടെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അനുശോചനം രേഖപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം  പരിമള്‍ ഡേയുടെ വിയോഗം ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു വലിയ നഷ്ടമാണ്. 60കളില്‍ കാല്‍പ്പന്ത കളിയുടെ മൈതാനത്ത് ആദ്ദേഹം തീര്‍ത്ത വിസ്മയങ്ങള്‍ ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com