വിസ വൈകി, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങി

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ തുടക്കമാകും.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ

മെല്‍ബണ്‍: വിസ വൈകിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയ്ക്ക് ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങി. അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള മറ്റ് ടീമംഗങ്ങള്‍ പുറപ്പെട്ടു. വ്യാഴാഴ്ച ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും തന്റെ വിസയ്ക്കായി കാത്തിരിക്കുകയാണെന്നും ഖവാജ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

പാകിസ്ഥാന്‍ വംശജനായ ഖവാജ ഓസ്‌ട്രേലിക്കായി  56 ടെസ്റ്റുകളും 40 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 36കാരനായ ഖവാജ 2016ല്‍ ഐപിഎല്ലിലും ഇടം നേടിയിരുന്നു. ഷെയ്ന്‍വോണിന്റെ പേരിലുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം ഖ്വാജയ്ക്ക് ലഭിച്ചിരുന്നു. 

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും.

ഇന്ത്യക്കെതിരായ ടെസ്റ്റ്  പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പാറ്റ് കമ്മിന്‍സാണ് നയിക്കുന്നത്.  ആഷ്ടണ്‍ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബൂഷെയ്ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടീമംഗങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com