കിവീസിനെ 66 ൽ എറിഞ്ഞിട്ടു, 168 റണ്‍സിന്‍റെ കൂറ്റൻ ജയം നേടി ഇന്ത്യ; പരമ്പര 

ഇന്ത്യ ഉയർത്തിയ 235 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 66 റൺസിൽ ഒതുങ്ങുകയായിരുന്നു
വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യൻ ടീമം​ഗങ്ങൾ/ ചിത്രം; പിടിഐ
വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യൻ ടീമം​ഗങ്ങൾ/ ചിത്രം; പിടിഐ

അഹമ്മദാബാദ്: ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ വമ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ 168 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 235 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 66 റൺസിൽ ഒതുങ്ങുകയായിരുന്നു. 12.1 ഓവറിലാണ് ന്യൂസിലൻഡിനെ ഓൾ ഔട്ടാക്കി ഇന്ത്യ കളി പിടിച്ചത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്. 

ശുഭ്മാൻ ​​ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വലിയ ടോട്ടലിലേക്ക് എത്തിയത്. ടോസ് നേടി കളിക്കാനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സാണ് നേടിയത്. 126 റണ്‍സാണ് ശുഭ്മാൻ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവികൾക്ക് തുടക്കം മുതൽ തകർച്ചയിലായിരുന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്‌ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ശിവം മാവിയും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

ആദ്യ ഓവറിലെ ഹാർദിക് പാണ്ഡ്യ ഫിന്‍ അലനെ (4 പന്തില്‍ 3) പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ദേവോണ്‍ കോണ്‍വേയെയും(2 പന്തില്‍ 1), അവസാന പന്തില്‍ മാര്‍ക് ചാപ്‌മാനെയും(2 പന്തില്‍ 0) അര്‍ഷ്‌ദീപ് മടക്കി. മൂന്നാം ഓവറി ഗ്ലെന്‍ ഫിലിപ്‌സിനേയും(7 പന്തില്‍ 2) ഹാര്‍ദിക് മടക്കി. പിന്നീട് വന്ന മൈക്കല്‍ ബ്രേസ്‌വെല്ലിനും (8 പന്തില്‍ 8) മിച്ചല്‍ സാന്‍റ്‌നറെയ്ക്കും (13 പന്തില്‍ 13) സോധിയ്ക്കും(2 പന്തില്‍ 0)ഒന്നും ചെയ്യാനുണ്ടായില്ല. ഇതോടെ ന്യൂസിലന്‍ഡ് 8.5 ഓവറില്‍ 57-3 ആയി. ഡാരില്‍ മിച്ചൽ മാത്രമാണ് ന്യൂസിലൻഡ് നിരക്ക് പിടിച്ചുനിന്നത്. 25 പന്തില്‍ 35 നേടിയ മിട്ടലിനെ ഹാർക് പുറത്താക്കിയതോടെ കിവികളുടെ പോരാട്ടം 66ല്‍ അവസാനിച്ചു. 

ഇന്ത്യയുടെ ​ഗംഭീര ബാറ്റിങ്ങിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്. 63 പന്തിൽ 126 അടിച്ചുകൂട്ടിയ ​ഗില്ലാണ് ഇന്ത്യയെ വമ്പൻ സ്കോറിൽ എത്തിച്ചത്. ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠിയും(22 പന്തില്‍ 44) ഹാര്‍ദിക് പാണ്ഡ്യയും(17 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(13 പന്തില്‍ 24) തിളങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com