റയൽ മാ‍‍ഡ്രിഡിന് വൻ തിരിച്ചടി; ബ​ഹുദൂരം പിന്നിലാക്കി ബാഴ്സലോണ കുതിക്കുന്നു; എട്ട് പോയിന്റ് വ്യത്യാസം

സെവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ​ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്
ഗോൾ നേട്ടമാഘോഷിക്കുന്ന ബാഴ്സ താരം ​ഗാവി/ എഎഫ്പി
ഗോൾ നേട്ടമാഘോഷിക്കുന്ന ബാഴ്സ താരം ​ഗാവി/ എഎഫ്പി

മാ‍ഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ ബാഴ്സലോണ കുതിപ്പ് തുടരുന്നു. സെവിയയെ സ്വന്തം തട്ടകത്തിൽ വീഴ്ത്തി അവർ കിരീട പ്രതീക്ഷ സജീവമാക്കി. മയ്യോർക്കയോട് സെൽഫ് ​ഗോളിൽ തോൽവി വഴങ്ങിയത് റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയും രണ്ടാമതുള്ള റയലും തമ്മിൽ പോയിന്റ് വ്യത്യാസം എട്ടായി ഉയർന്നു. 

സെവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ​ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ബാഴ്സ മൂന്നു ഗോളുകൾ അടിച്ചത്. 58ാം മിനിറ്റിൽ ജോർദി ആൽബ, 70ാം മിനിറ്റിൽ ​ഗാവി, 79ാം മിനിറ്റിൽ റഫീഞ്ഞ എന്നിവരാണ് കറ്റാലൻ പടയ്ക്കായി വല ചലിപ്പിച്ചത്. 

മയ്യോർക്കക്കെതിരെ 13ാം മിനിറ്റിൽ നാച്ചോയുടെ സെൽഫ് ​ഗോളാണ് റയലിന് തിരിച്ചടിയായി മാറിയത്. ബോക്സിലേക്ക് വന്ന പന്ത് ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാനുള്ള താരത്തിന്റെ ശ്രമം പാളി. പന്ത് ​ഗോൾ കീപ്പറെ മറികടന്ന് വലയിൽ. സമനില പിടിക്കാനുള്ള സുവർണാവസരം കിട്ടിയിട്ടും അത് നശിപ്പിച്ചു കളഞ്ഞ് റയൽ സ്വയം കുഴി തോണ്ടുകയും ചെയ്തു. 59ാം മിനിറ്റിലാണ് റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. മാർക്കോ അസെൻസിയോ എടുത്ത കിക്ക് പാഴായതോടെ അനിവാര്യ പതനത്തിലേക്ക് അവർ കൂപ്പുകുത്തി. 

20 കളികളില്‍ നിന്ന് നിന്ന് 53 പോയിന്റുമായാണ് ബാഴ്‌സ കിരീടത്തിലേക്ക് അടുക്കുന്നത്. ഇത്രയും കളികളില്‍ നിന്ന് റയലിന് 48 പോയിന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com