ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത് 114.1 ഓവറുകള്‍! 21ാം നൂറ്റാണ്ടില്‍ ആദ്യം

സെഞ്ച്വറികളുമായി ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം കളം വാണു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 338 റണ്‍സ് പടുത്തുയര്‍ത്തി
ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം/ ട്വിറ്റർ
ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം/ ട്വിറ്റർ

ബുലവായോ: സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ച് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളും. റെക്കോര്‍ഡ് ബാറ്റിങുമായി ഇരുവരും കളം നിറഞ്ഞതോടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ സിംബാബ്‌വെയ്ക്ക് മൂന്നാം ദിനം വരെ കാക്കേണ്ടി വന്നു. സ്‌കോര്‍ 338ല്‍ എത്തിയപ്പോഴാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 

സെഞ്ച്വറികളുമായി ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം കളം വാണു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 338 റണ്‍സ് പടുത്തുയര്‍ത്തി. 182 റണ്‍സെടുത്ത ബ്രാത്‌വെയ്റ്റിന്റെ വിക്കറ്റാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ടാഗ്‌നരെയ്ന്‍ 161 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

21ാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തില്‍ 100ന് മുകളില്‍ ഓവര്‍ ബാറ്റ് ചെയ്യുന്ന ഓപ്പണിങ് സഖ്യമെന്ന അപൂര്‍വ റെക്കോര്‍ഡ് അതിനിടെ ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം സ്വന്തമാക്കി. 114.1 ഓവറാണ് ഇരുവരും ബാറ്റ് വീശിയത്. 20ാം നൂറ്റാണ്ടിന്റെ അവസാനം, അതായത് 2000ത്തില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ സഖ്യം 114.2 ഓവര്‍ ബാറ്റ് വീശി 335 റണ്‍സ് അടിച്ചെടുത്തിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു സഖ്യം ഇത്രയും ഓവര്‍ അപരാജിതരായി നിലകൊള്ളുന്നത്. 

മറ്റൊരു റെക്കോര്‍ഡിലും സഖ്യം തങ്ങളുടെ പേര് എഴുതിവച്ചു. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന രണ്ടാമത്തെ സഖ്യമായും ഇരുവരും മാറി. 668 പന്തുകളാണ് ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം നേരിട്ടത്. ഈ റെക്കോര്‍ഡിലും അട്ടപ്പട്ടു- ജയസൂര്യ സഖ്യം തന്നെയാണ് മുന്നില്‍. ഇരുവരും പാകിസ്ഥാനെതിരെ 686 പന്തുകള്‍ നേരിട്ടു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്റെ അബ്ദുല്‍ ഷഫീഖ്- ഇമാം ഉള്‍ ഹഖ് സഖ്യം 666 പന്തുകള്‍ നേരിട്ടതാണ് മൂന്നാം സ്ഥാനത്ത്. 

വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കോര്‍ഡും അതിനിടെ ബ്രാത്‌വെയ്റ്റ്- ടാഗ്‌നരെയ്ന്‍ സഖ്യം സ്വന്തമാക്കി. 1990ല്‍ ഇംഗ്ലണ്ടിനെതിരെ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡസ്മണ്ട് ഹെയ്ന്‍സും ചേര്‍ന്നെടുത്ത 298 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മാറ്റിയെഴുതിയത്. 33 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തിരുത്തപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com