ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റിന് നാളെ തുടക്കം; നാഗ്പൂർ പിച്ചിൽ ഇന്ത്യയ്ക്കും ആശങ്ക, ദ്രാവിഡും രോഹിത്തും അതൃപ്തി അറിയിച്ചു

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണു മത്സരം തുടങ്ങുന്നത്
ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ രോഹിത് ശർമയും ഓസ്ട്രേലിയൻ കാപ്റ്റൻ പാറ്റ് കമ്മിൻസും ട്രോഫിക്കൊപ്പം/ ചിത്രം; പിടിഐ
ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ രോഹിത് ശർമയും ഓസ്ട്രേലിയൻ കാപ്റ്റൻ പാറ്റ് കമ്മിൻസും ട്രോഫിക്കൊപ്പം/ ചിത്രം; പിടിഐ

നാ​ഗ്പൂർ: ഓസ്ട്രേലിയയ്ക്ക് എതിരായ ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണു മത്സരം തുടങ്ങുന്നത്. അതിനിടെ നാ​ഗ്പൂരിലെ പിച്ചിനെക്കുറിച്ച് ഇരു ടീമുകൾക്കിടയിലും ആശങ്ക ഉയരുകയാണ്. 

ഇന്ത്യൻ കാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും തൃപ്തരല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പിച്ച് പരിശോധിച്ച ഇരുവരും ആശങ്കയോടെയാണു മടങ്ങിയത്. പിച്ചിൽ തൃപ്തിയില്ലെന്ന് ദ്രാവിഡും രോഹിതും മറുപടി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ ഓസ്ട്രേലിയയിലെ ക്രിക്കറ്റ് വിദഗ്ധർ ആശങ്ക ഉയർത്തിയിരുന്നു. പിച്ച് ക്യുറേറ്ററുമായുള്ള ചർച്ചകൾക്കു ശേഷം മാറ്റങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവന്നേക്കും. 

ഇന്ത്യയിലെ പിച്ചുകൾ സ്പിന്‍ ബോളിനു കൂടുതൽ പിന്തുണ നൽകുന്നതാണെന്നാണ് ഓസ്ട്രേലിയൻ ടീമിന്റെ പരാതി. പിച്ചിൽനിന്ന് ഇന്ത്യയ്ക്ക് ആവശ്യത്തിലധികം നേട്ടമുണ്ടാക്കാനാണ് ഇന്ത്യൻ ക്യുറേറ്റർമാരുടെ ശ്രമമെന്നു മുൻ ഓസ്ട്രേലിയന്‍ താരം ജേസൺ ഗില്ലെസ്പി പറഞ്ഞു. സ്പിൻ ബോളുകൾ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും ഇത് ഓസ്ട്രേലിയയെ തോൽപ്പിക്കാനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com