ചില പിഴവുകള്‍ പറ്റി; അടുത്ത മത്സരം മികച്ചതാക്കും; ഇന്ത്യയോട് തോറ്റതിന് പിന്നാലെ പ്രതികരണവുമായി പാക് ക്യാപ്റ്റന്‍

'കളിയില്‍ പല ഘട്ടങ്ങളിലും ഞങ്ങളിലും മികച്ചുനിന്നിരുന്നു, പക്ഷേ ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയില്‍ ചില തെറ്റുകള്‍ വരുത്തി'
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്/ ട്വിറ്റര്‍
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്/ ട്വിറ്റര്‍

കോപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ തന്റെ ടീം ചില പിഴവുകള്‍ വരുത്തിയെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്. മത്സരത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവസാന അഞ്ച് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 47 റണ്‍സായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാതെ പോയ ബൗളിങ്ങിലും മോശം ഫീല്‍ഡിങ്ങിലും കളി കൈവിട്ടു പോകുകയായിരുന്നു. 

'കളിയില്‍ പല ഘട്ടങ്ങളിലും ഞങ്ങള്‍ മികച്ചുനിന്നു, പക്ഷേ ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയില്‍ ചില തെറ്റുകള്‍ വരുത്തി' മത്സരശേഷം മറൂഫ് പറഞ്ഞു. അടുത്ത മത്സരം മികച്ചതാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു.

മറുഫൂം ആയിഷ നസീമും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പുറത്താകാതെ മറൂഫ് 68 റണ്‍സ് നേടി. മത്സരത്തില്‍ അയിഷ നസീമിന്റെ മികച്ച പ്രകടനത്തെ ക്യാപ്റ്റന്‍ അഭിനന്ദിക്കുകയും ചെയ്തു. 

150 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരോവര്‍ ശേഷിക്കെ വിജയത്തിലെത്തി. ജെമീമ റോഡ്രിഗസിന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com