ഡല്‍ഹി ടെസ്റ്റില്‍ ഓസീസിന് ടോസ്, ബാറ്റിങ്ങ്; സൂര്യകുമാര്‍ പുറത്ത്, ശ്രേയസ് ടീമില്‍ 

നാഗ്പൂരില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഇരുടീമുകളുമിറങ്ങിയത്
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. നാഗ്പൂരില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഇരുടീമുകളുമിറങ്ങിയത്.

ഓസീസ് ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാന്‍ അരങ്ങേറ്റം നടത്തി. സ്‌കോട്ട് ബോളണ്ടിന് പകരമാണ് കുനെമാന്‍ ടീമിലെത്തിയത്. മാറ്റ് റെന്‍ഷ്വൊക്ക് പകരം ട്രാവിസ് ഹെഡും ടീമിലെത്തി. 

കുനെമാന്‍ കൂടി എത്തിയതോടെ ഓസീസ് നിരയില്‍ മൂന്ന് സ്പിന്നര്‍മാരായി. കുനെമാന് പുറമെ നാഗ്പൂരില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍ എന്നിവരും ടീമിലുണ്ട്.  

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ മത്സരത്തിന് മുമ്പ് ആദരിച്ചു. ഇതിഹാസ താരം സുനില്‍ ഗാവസ്‌കറാണ് പൂജാരെ ആദരിച്ചത്. 

ഓസ്‌ട്രേയിലക്കെതിരായ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com