വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഖവാജ; ഡല്‍ഹി ടെസ്റ്റില്‍ ഓസീസ് പതറുന്നു; ആറു വിക്കറ്റുകള്‍ നഷ്ടമായി

15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്
ഡല്‍ഹി ടെസ്റ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌കോംബിന്റെ ബാറ്റിങ്ങ് / പിടിഐ
ഡല്‍ഹി ടെസ്റ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌കോംബിന്റെ ബാറ്റിങ്ങ് / പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ പതറുന്നു. 168 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ചായയ്ക്ക് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എന്ന നിലയിലായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഖവാജ 81 റണ്‍സെടുത്ത് പുറത്തായി. 

15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്തടുത്ത പന്തുകളില്‍ മാര്‍നസ് ലബുഷെയ്‌നിനെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കി അശ്വിന്‍ കംഗാരുക്കളെ ഞെട്ടിച്ചു. 

ലബുഷെയ്ന്‍ 18 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ട്രാവിസ് ഹെഡ് 12 റണ്‍സെടുത്ത് പുറത്തായി. ഷമിക്കാണ് വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും അശ്വിന്‍ പുറത്താക്കി. ഓസീസ് ടോപ് സ്‌കോറര്‍ ഖവാജയെ രവീന്ദ്ര ജഡേജ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നു വിക്കറ്റും ഷമി രണ്ടു വിക്കറ്റും നേടി. ഇന്ത്യ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാന്‍ അരങ്ങേറ്റം നടത്തി. സ്‌കോട്ട് ബോളണ്ടിന് പകരമാണ് കുനെമാന്‍ ടീമിലെത്തിയത്. മാറ്റ് റെന്‍ഷ്വൊക്ക് പകരം ട്രാവിസ് ഹെഡും ടീമിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com