കന്നി ലോകകപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 157 റണ്‍സ്

ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത് 157 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. 

ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം പുറത്താകാതെ 74 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 53 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തി. 

അവസാന ഓവറില്‍ 12 റണ്‍സെടുക്കാന്‍ മൂണിക്ക് സാധിച്ചെങ്കിലും നാലും അഞ്ചും പന്തുകളില്‍ വിക്കറ്റ് വീണതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 156ല്‍ ഒതുങ്ങിയത്. 

ഓപ്പണര്‍ അലിസ ഹീലി (18), അഷ്‌ലി ഗാര്‍ഡ്‌നര്‍ (29), ഗ്രേസ് ഹാരിസ് (10), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (10), എല്ലിസ് പെറി (ഏഴ്), ജോര്‍ജി വരെം (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ബെത്ത് മൂണിക്കൊപ്പം തഹ്‌ലിയ മഗ്രാത്ത് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി മരിസന്നെ കാപ്, ഷബ്‌നിം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. നോന്‍കുലുലെകോ മ്ലബ, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com