വീണ്ടും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; പോര് ജനുവരി 19ന്‌

മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാനായേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റിയാദ്: മെസിയും ക്രിസ്റ്റിയാനോയും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് എന്നും ഫുട്‌ബോള്‍ ലോകത്തിന് ആവേശ കാഴ്ചയാണ്. എന്നാലിപ്പോള്‍ ഒരാള്‍ യൂറോപ്പിലും മറ്റേയാള്‍ ഏഷ്യയിലുമാണ്...എങ്കിലും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാനായേക്കും. 

സൗദി അറേബ്യയില്‍ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തില്‍ പിഎസ്ജിയും അല്‍ നസറും ഏറ്റുമുട്ടും എന്നാണ് സൂചനകള്‍. ജനുവരി 19നാണ് മത്സരം എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ നസര്‍, അല്‍ ഹിലാല്‍ ടീമുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഇലവന്‍ ആയിരിക്കും പിഎസ്ജിക്കെതിരെ ഇറങ്ങുക. 

പിഎസ്ജിക്കെതിരെ ഇറങ്ങുമ്പോള്‍ ക്രിസ്റ്റിയാനോ സൗദി ടീമിന്റെ ക്യാപ്റ്റനാവാനാണ് സാധ്യത. റിയാദില്‍ വെച്ചായിരിക്കും മത്സരം. ജനുവരി 31നാണ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയ വിവരം അല്‍ നസര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 

ക്രിസ്റ്റ്യാനോയുടെ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളിലാണ് പ്രതിഫലം എന്നാണ് സൂചന. 2025 വരെ താരം സൗദിയില്‍ തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com