റെക്കോര്‍ഡുകള്‍ പിറന്നു; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍;  ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 374

113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ കോഹ് ലി
ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ കോഹ് ലി

ഗുവാഹത്തി: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. 113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരും അര്‍ധ സെഞ്ചുറി നേടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മാസ്മരിക തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. 41 പന്തുകളില്‍ നിന്ന് രോഹിത് അര്‍ധസെഞ്ചുറി നേടി.
51 പന്തുകളില്‍ നിന്നാണ് ഗില്‍ അര്‍ധസെഞ്ചുറി നേട്ടം. 

ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനക ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 70 റണ്‍സെടുത്ത ഗില്ലിനെ ശനക വിക്കറ്റിന് മുന്നില്‍ കുടുക്കി. 60 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 70 റണ്‍സെടുത്തത്. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോഹ് ലി ക്രീസിലെത്തി.

67 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 83 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.  ശ്രേയസ് 28 റണ്‍സ് എടുത്തു. പിന്നീട് കെഎല്‍ രാഹുലിനൊപ്പം ചേര്‍ന്ന് കോഹ് ലി തകര്‍ത്തടിച്ചു. 47 പന്തുകളില്‍ നിന്നാണ് കോഹ് ലിയുടെ അര്‍ധശതകം.  80 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് കോഹ് ലി മൂന്നക്കം കണ്ടത്. 

പിന്നാലെ ക്രീസിലൊന്നിച്ച മുഹമ്മദ് ഷമിയും (4), മുഹമ്മദ് സിറാജും (7) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍ഷന്‍ മധുശങ്ക, ചമിക കരുണരത്നെ, ഡാസണ്‍ ശനക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com